വിവാദങ്ങള്‍ക്കിടെ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും

Mohanlal

നടനും അമ്മ മുന്‍ പ്രസിഡന്റുമായ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

തിരുവനന്തപുരത്തുവച്ച് ഇന്ന് ഉച്ചയ്ക്കാണ് താരം മാധ്യമങ്ങളെ കാണുക. പുലര്‍ച്ചെയോടെ തിരുവനന്തപുരത്ത് എത്തുന്ന മോഹന്‍ലാല്‍ തലസ്ഥാനത്ത് നാലോളം പരിപാടികളില്‍ ശനിയാഴ്ച പങ്കെടുക്കുന്നുണ്ട്.

Also Read : യുവാവിന് നേരെ ലൈംഗികാതിക്രമം; സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

ഈ പരിപാടിയില്‍ പങ്കെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അറിയിക്കാന്‍ നേരത്തെ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമയിലുണ്ടായ വിവാദങ്ങള്‍ക്കിടെ ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങളുടെ മുന്നിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News