ഇത് മൂന്നാമൂഴം, മോഹൻലാൽ വീണ്ടും ‘അമ്മ’ പ്രസിഡൻ്റ്

മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി നടൻ മോഹൻലാലിനെ വീണ്ടും തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് മോഹൻ ലാലിന്റെ വിജയം. ഇത് മൂന്നാം തവണയാണ് മോഹൻലാൽ അമ്മ പ്രസിഡന്റാകുന്നത്.

Also read:ഹരിയാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; രാജിവെച്ച മുൻ മന്ത്രിയും മകളും ബിജെപിയിൽ ചേർന്നു

അതേസമയം, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. ഏറെ കാലത്തിന് ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു മാറിനിൽക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദീഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരും മത്സരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News