“തൂവാനത്തുമ്പികള്‍ മലയാളത്തിന് സമ്മാനിച്ച് എന്റെ പ്രിയ സഹോദരന്‍”; ഗാന്ധിമതി ബാലന്റെ വിയോഗത്തില്‍ അനുശോചിച്ച് മോഹന്‍ലാല്‍

അന്തരിച്ച സിനിമാ നിര്‍മാതാവ് ഗാന്ധിമതി ബാലന്റെ വിയോഗത്തില്‍ അനുശോചിച്ച് മോഹന്‍ലാല്‍. തൂവാനത്തുമ്പികള്‍ ഉള്‍പ്പെടെ നിരവധി ക്ലാസിക്കുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഗാന്ധിമതി ബാലന്‍ തന്റെ പ്രിയ സഹോദരനാണെന്നും സ്‌നേഹസമ്പന്നനായ അദ്ദേഹത്തിന്റെ വിയോഗം തനിക്കും മലയാള സിനിമയ്ക്കും വലിയ നഷ്ടമാണെന്നും ലാല്‍ എഫ്ബിയില്‍ കുറിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ്  ഗാന്ധിമതി ബാലന്റെ മരണം.

പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട ഗാന്ധിമതി ബാലന്‍ ഓര്‍മ്മയായി. തൂവാനത്തുമ്പികള്‍ അടക്കം ഒട്ടേറെ ക്ലാസിക്കുകള്‍ മലയാളത്തിന് സമ്മാനിച്ച എന്റെ പ്രിയ സഹോദരന്‍. മലയാളം നെഞ്ചോടുചേര്‍ത്ത എത്രയെത്ര ചിത്രങ്ങള്‍ക്കുപിന്നില്‍ അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമവും ആദ്യാവസാന സാന്നിധ്യവും ഉണ്ടായിരുന്നു. സൗമ്യനും അതിലേറെ സ്‌നേഹസമ്പന്നനുമായ ഒരു വ്യക്തിത്വത്തെയാണ് വ്യക്തിപരമായി എനിക്കും മലയാളസിനിമക്കും നഷ്ടമായിരിക്കുന്നത്. കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍.

ALSO READ:  പശ്ചിമബംഗാളില്‍ പ്രചരണത്തിനിടെ സ്ത്രീയെ ചുംബിച്ച് ബിജെപി സ്ഥാനാര്‍ത്ഥി; വിമര്‍ശനം ശക്തമാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News