അദ്ദേഹത്തിനൊപ്പം ചെയ്ത സിനിമകളെല്ലാം എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ചിത്രങ്ങള്‍; സംഗീത് ശിവന്റെ ഓര്‍മകള്‍ പങ്കുവെച്ച് മോഹന്‍ലാല്‍

പ്രമുഖ സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്റെ ഓര്‍മകള്‍ കൈരളി ന്യൂസിനോട് പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. യോദ്ധ, നിര്‍ണയം, ഗാന്ധര്‍വം തുടങ്ങിയ അദ്ദേഹം സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്റെ സിനിമ ജീവിത്തിലെ പ്രധാനപ്പെട്ട മൂന്ന് ചിത്രങ്ങളായിരുന്നു അതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

വ്യത്യസ്മായ ശൈലിയില്‍ സിനിമ എടുക്കാന്‍ ശ്രമിച്ച് അതില്‍ സക്‌സസ് ആയ വ്യക്തി കൂടിയാണ് സംഗീത് ശിവനെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ആശുപത്രിയില്‍ ആയ വിവരം അറിഞ്ഞിരുന്നുവെങ്കിലും ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. അദ്ദേഹത്തിന്‍റെ കുടുംബത്തിന്റെ സങ്കടത്തോടൊപ്പം ചേരുന്നുവെന്നും മോഹന്‍ലാല്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration