ഇതെന്റെ പുത്തൻ റേഞ്ച് റോവർ; വില നാല് കോടി

ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ പുതിയ മോഡല്‍ റേഞ്ച് റോവർ സ്വന്തമാക്കി നടൻ മോഹൻലാൽ. കൊച്ചിയിലെ പുതിയ വസതിയില്‍ വച്ചാണ് മോഹന്‍ലാൽ ഡീലര്‍മാരിൽ നിന്ന് വാഹനം വാങ്ങിയത്. വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങുന്നതിന്റെയും മോഹൻലാൽ ഡ്രൈവ് ചെയ്യുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഡീസലിലും പെട്രോളിലും ലഭ്യമായ ഈ വാഹനത്തിന്‍റെ പല മോഡലുകളുടെ വില 2.38 കോടി മുതല്‍ 4 കോടി വരെയാണ്. 2020 ന്‍റെ തുടക്കം മുതൽ ടൊയോട്ടയുടെ വെല്‍ഫയര്‍ ആയിരുന്നു താരം സ്ഥിരയാത്രകള്‍ക്കായി ഉപയോഗിച്ചിരുന്നത്. 1.15 കോടിയാണ് ഇതിന്റെ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News