“ഒരേ ഒരു രാജാവ്”; വൈറലായി ലാലേട്ടന്റെ കിടിലന്‍ ചിത്രങ്ങള്‍; കമന്റുകളുമായി ആരാധകര്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് മലയാളത്തിന്റെ പ്രിയതാരം നടന്‍ മോഹന്‍ലാലിന്റെ കുറച്ച് ചിത്രങ്ങളാണ്. വ്യത്യസ്ത ഭാവത്തില്‍ നല്ല കിടിലനായി ചിരിക്കുന്ന മോഹന്‍ലാലിനെ ഫോട്ടോകളില്‍ പകര്‍ത്തുന്നത് സംവിധായകന്‍ അനീഷ് ഉപാസനയാണ്.

വെള്ള ഷര്‍ട്ടും ബ്ലാക് പാന്റും തൊപ്പിയും ധരിച്ച് മാസ് കൂളായാണ് മോഹന്‍ലാല്‍ ചിത്രത്തിലുള്ളത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിന് വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.

‘നീ ”ചെകുത്താന്‍” വേദമോതുന്നത് കേട്ടിട്ടുണ്ടോ..? ഇസീക്കയില്‍ 25:17 പഴയ നിയമം -കൊള്ളരുതാത്തവര്‍ തങ്ങളുടെ സ്വാര്‍ത്ഥത കൊണ്ടും ക്രൂരത കൊണ്ടും നീതിമാന്മാരുടെ പാതയെ എല്ലാ വശങ്ങളില്‍ നിന്നും ആക്രമിക്കുന്നു. ഈ അന്ധതയുടെ താഴ്വരയില്‍ നിന്നും നീതിമാനെ കരകയറ്റുന്നവന്‍ അനുഗ്രഹീതനാകുന്നു. കാരണം അവന്‍ സത്യമായും അവന്റെ സഹോദരങ്ങളുടെ രക്ഷകനും വഴി തെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയുമാണ്. അതിനാല്‍ എന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കാന്‍ തുനിയുന്നവര്‍ ആരായാലും അവരുടെ മേല്‍ അശനിപാതം പോലെ ഞാന്‍ പ്രഹരമേല്‍പ്പിക്കും എന്റെ പകയില്‍ നീറിയോടുങ്ങുമ്പോള്‍ അവരറിയും ഞാന്‍ അവരുടെ ഒരേ ഒരു രാജാവാണെന്ന്.. ഒരേ ഒരു രാജാവ്..’, എന്നാണ് ഫോട്ടോ പങ്കുവച്ച് അനീഷ് ഉപാസന കുറിച്ചത്.

ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News