‘ആ സ്പെഷ്യൽ ഡേ തന്നെ ഈ സർപ്രൈസ്’, ഫെഫ്‌കയിൽ അംഗത്വം നേടി മോഹൻലാൽ; പങ്കുവെച്ച ടാഗിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

മലയാള സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്‌കയിൽ അംഗത്വം നേടി നടൻ മോഹൻലാൽ. കൊച്ചിയിൽ നടന്ന ചടങ്ങിൽ വെച്ച് സംവിധായകൻ സിബി മലയിൽ ആണ് അംഗത്വം കൈമാറിയത്. സൂപ്പർഹിറ്റ് ചിത്രമായ കമലദളം ഇറങ്ങിയിട്ട് 32 വർഷങ്ങൾ പിന്നിടുന്ന അതേ ദിവസം തന്നെയാണ് താരം ഫെഫ്‌കയുടെ അംഗത്വം ഏറ്റുവാങ്ങിയതും. ബറോസിലെ സംവിധാനത്തെ മുൻനിർത്തിയാണ് താരം ഫെഫ്‌കയുടെ അവാർഡിന് അർഹനായത്.

ALSO READ: 200 കോടിയേയും മറികടക്കാന്‍ ‘മഞ്ഞുമ്മലിലെ’ പിള്ളേര്‍ ; തെലുഗു റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഫെഫ്‌കയുടെ ചടങ്ങിൽ മോഹൻലാലിനൊപ്പം ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ഐശ്വര്യ ലക്ഷ്മി, അനശ്വര രാജൻ എന്നിവരും പങ്കെടുത്തിരുന്നു. ഫെഫ്‌ക സംഘടിപ്പിക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഉദ്‌ഘാടനവും വേദിയിൽ വെച്ച് നടന്നു.

ALSO READ: തീക്കാറ്റും വെയില്‍നാളവും കടന്നുവന്ന യഥാര്‍ത്ഥ നായകന്‍; സംവിധായകന്‍ ബ്ലെസിക്ക് കണ്ണീരുമ്മ നല്‍കി ബെന്യാമിന്‍

അതേസമയം, ഫെഫ്‌കയുടെ അംഗത്വ ടാഗ് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിന് താഴെ നിരവധി പേരാണ് നടന് ആശംസകൾ നേർന്നത്. വരാനിരിക്കുന്ന ബാറോസ് നല്ല സിനിമയും തുടക്കവും ആവട്ടേയെന്നും പലരും ആശംസിക്കുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News