തനിക്ക് പത്താം ക്ലാസ്സില്‍ ലഭിച്ച മാര്‍ക്ക് എത്രയാണെന്ന് തുറന്നുപറഞ്ഞ് നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ പ്രമോഷനില്‍ സംസാരിക്കുകയായിരുന്നു താരം.
10 മാര്‍ക്കാണ് അന്ന് ജയിക്കാന്‍ വേണ്ടിയിരുന്നതെന്നും തനിക്ക് 360 മാര്‍ക്ക് ഉണ്ടായിരുന്നു എന്നുമാണ് താരം പറഞ്ഞത്. ടീച്ചര്‍മാര്‍ക്ക് പ്രിയപ്പെട്ട കുട്ടിയായിരുന്നു താനെന്നും താരം പറഞ്ഞു.
പത്താം ക്ളാസിലെ കറക്റ്റ് മാര്‍ക്ക് എനിക്ക് ഓര്‍മയില്ല. അന്ന് ജയിക്കാന്‍ വേണ്ടത് 310 മാര്‍ക്കായിരുന്നു. എനിക്ക് 360 മാര്‍ക്ക് ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു.
also Read : മുഹമ്മദ് ഷമിയും സാനിയ മിര്‍സയും ഒരുമിച്ച് അവധി ആഘോഷിക്കുന്നോ ? വൈറലാകുന്ന ചിത്രത്തിന്റെ സത്യാവസ്ഥ എന്ത് ?
അവര്‍ക്ക് പ്രിയപ്പെട്ട കുട്ടിയായിരുന്നു ഞാന്‍. അത്യാവശ്യം കുറുമ്പൊക്കെ ഉണ്ടെങ്കിലും ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ആളായിരുന്നു. അതുകൊണ്ട് അധ്യാപകര്‍ക്ക് തന്നെ ഇഷ്ടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ:
പത്താം ക്ളാസിലെ കറക്റ്റ് മാര്‍ക്ക് എനിക്ക് ഓര്‍മയില്ല. അന്ന് ജയിക്കാന്‍ വേണ്ടത് 310 മാര്‍ക്കായിരുന്നു. എനിക്ക് 360 മാര്‍ക്ക് ഉണ്ടായിരുന്നു. ഇന്നത്തെപോലെ പ്ലസ് ടു ഒന്നുമല്ലോല്ലോ. പത്താം ക്ളാസ് കഴിഞ്ഞാല്‍ നേരെ പ്രീഡിഗ്രി പഠിക്കാന്‍ കോളേജിലേക്കാണ് പോകുന്നത്. പാസാകാതെ കോളജിലേക്ക് ചേരാന്‍ പറ്റുമായിരുന്നില്ല. അന്ന് എന്നെ പഠിപ്പിച്ച അധ്യാപകരോടെല്ലാം സ്‌നേഹമാണ്. ചിലരൊക്കെ ലോകം വിട്ടുപോയി. ചിലരെ ഇടയ്ക്ക് കാണാറുണ്ട്. അവര്‍ക്ക് പ്രിയപ്പെട്ട കുട്ടിയായിരുന്നു ഞാന്‍. അത്യാവശ്യം കുറുമ്പൊക്കെ ഉണ്ടെങ്കിലും ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ആളായിരുന്നു. അതുകൊണ്ട് അധ്യാപകര്‍ക്ക് തന്നെ ഇഷ്ടമായിരുന്നു.- മോഹന്‍ലാല്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here