‘ഓർക്കുക, നിങ്ങളൊരു പോരാളിയാണ്, ഇന്ത്യ നിങ്ങളോടൊപ്പം ഒറ്റക്കെട്ടായി നിൽക്കും’: വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നടൻ മോഹൻലാൽ

ഒളിംപിക്‌സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനല്‍ മല്‍സരത്തില്‍ നിന്നും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നടൻ മോഹൻലാൽ. ഓർക്കുക, ഏറ്റവും കഠിനമായ വീഴ്ചകളിൽ നിന്നുപോലും ചാമ്പ്യന്മാർ ഉയരുന്നു. നിങ്ങളൊരു യഥാർത്ഥ പോരാളിയാണ്. എന്നത്തേക്കാളും ശക്തമായി നിങ്ങളുടെ തിരിച്ചുവരവിൽ ഞങ്ങൾ വിശ്വസിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടൻ തന്റെ പിന്തുണ അറിയിച്ചത്.

ALSO READ: വിനേഷ് ഫോഗട്ടിന്റെ ഒളിംപിക്‌സ് ‘അയോഗ്യത’ ഹൃദയഭേദകം; നടന്‍ മമ്മൂട്ടി

ഇന്ത്യ നിങ്ങളോടൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്നുവന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, വിനേഷിന് പിന്തുണയറിയിച്ച് മോഹൻലാൽ പങ്കുവെച്ച ഈ പോസ്റ്റ് നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം, 

ഓർക്കുക, ഏറ്റവും കഠിനമായ വീഴ്ചകളിൽ നിന്നുപോലും ചാമ്പ്യന്മാർ ഉയരുന്നു. നിങ്ങളൊരു യഥാർത്ഥ പോരാളിയാണ്, എന്നത്തേക്കാളും ശക്തമായി നിങ്ങളുടെ തിരിച്ചുവരവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ത്യ നിങ്ങളോടൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News