‘മലൈക്കോട്ടൈ വാലിബൻ പുത്തൻ അനുഭവമാകും’, ലിജോ ഏറ്റവും ഭംഗിയിൽ അത് ചെയ്തിട്ടുണ്ട്: ഇനി പ്രേക്ഷകർ തീരുമാനിക്കട്ടെയെന്ന് മോഹൻലാൽ

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ പുതിയ അപ്‌ഡേറ്റുകളുമായി നടൻ മോഹൻലാൽ. മലൈക്കോട്ടൈ വാലിബൻ പുത്തൻ അനുഭവമാകുമെന്ന് മോഹൻലാൽ പ്രതികരിച്ചു. മാസ് സിനിമ വേണ്ടവര്‍ അങ്ങനെ കാണാമെന്നും, സീരിയസ് ആയി കാണേണ്ടവര്‍ക്ക് അങ്ങനെയും കാണാമെന്നും നടൻ സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

ALSO READ: ഓണത്തിന് സപ്ലൈകോ വിപണിയില്‍ ശക്തമായി ഇടപെടും, 18 മുതല്‍ 28വരെ ഓണം ഫെയർ: മന്ത്രി ജി ആര്‍ അനില്‍

‘മാസ് സിനിമ വേണ്ടവര്‍ അങ്ങനെ കാണാം. സീരിയസ് ആയി കാണേണ്ടവര്‍ക്ക് അങ്ങനെ കാണാം. കാലദേശങ്ങള്‍ക്ക് അതീതമായ രീതിയാണ് ചിത്രത്തിന്റെ മേക്കിങ്ങില്‍ സ്വീകരിച്ചത്. ഇത്ര വലിയ കാന്‍വാസിലുള്ള സിനിമ ലിജോ ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്തു. ബാക്കിയെല്ലാം പ്രേക്ഷകര്‍ തീരുമാനിക്കട്ടെ’, മോഹൻലാൽ പ്രതികരിച്ചു.

ALSO READ: തമിഴ് നടൻ മോഹൻ തെരുവിൽ മരിച്ചനിലയിൽ; ഉപജീവനം നടത്തിയത് ഭിക്ഷാടനം വഴി

അതേസമയം, തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ റീ റെക്കോര്‍ഡിംഗ് നടക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളിലായി ബുഡാപെസ്റ്റ് എന്ന സ്ഥലത്താണ് നടക്കുന്നതെന്നും, അതിന്റെ സ്‌പെഷ്യല്‍ എഫക്ടുകള്‍ നടക്കുന്നുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News