മൂന്നുപേരും കൈ കോർത്ത് ലണ്ടൻ സ്ട്രീറ്റിൽ, ലാലേട്ടനൊപ്പം യൂസഫലിയും; വീഡിയോ ഏറ്റെടുത്ത് ആരാധകർ

മലയാളക്കരയുടെ പ്രിയ താരം മോഹൻലാൽ യുവതലമുറയുടെ സ്വകാര്യ അഹങ്കാരമാണ്. താരത്തിന്റെ എന്ത് വിശേഷവും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്. ലാലിൻറെ യാത്രകൾ, പാചകം എന്നുവേണ്ട മിക്ക കാര്യങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കു വയ്കാറുമുണ്ട്. ഇപ്പോഴിതാ ലണ്ടനില്‍ നിന്നുള്ള മോഹൻലാലിന്റെ ഒരു വീഡിയോയാണ് പുറത്തുവരുന്നത്. ലണ്ടനിൽ മോഹൻലാലും വാള്‍ട്ട് ഡിസ്‍നി കമ്പനി ഇന്ത്യ പ്രസിഡന്റ് കെ മാധവൻ, വ്യവസായി എം എ യൂസഫലിയും ചേർന്നുള്ള വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മൂന്നുപേരും കൈകൾ കോർത്ത് പിടിച്ചു വളരെ സന്തോഷത്തോടെ നടക്കുന്ന രംഗങ്ങൾ ആണ് വിഡിയോയിൽ.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലൈക്കോട്ടൈ വാലിബൻ’നാണു ലാലിൻറെ ഏറ്റവും പുതിയ ചിത്രം. പ്രദർശനത്തിനായി ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Also Read: കുട്ടികൾക്ക് ലഹരിവിൽപ്പന നടത്തി; കട നാട്ടുകാർ തല്ലിത്തകർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News