സിനിമ സ്വാധീനിക്കുന്നതിനനുസരിച്ചായിരിക്കും പ്രേക്ഷകര്‍ മാര്‍ക്കിടുക: മമ്മൂട്ടി

ഒരു സിനിമ പ്രേക്ഷകരെ സ്വാധീനിക്കുന്നതിനനുസരിച്ചായിരിക്കും പ്രേക്ഷകർ ആ സിനിമക്ക് മാർക്കിടുകയെന്ന് മമ്മൂട്ടി. ഒരു സിനിമയ്ക്കെതിരെ മനഃപൂർവ്വം പ്രേക്ഷകർ ആരും എതിരഭിപ്രായങ്ങൾ ഉന്നയിക്കുമെന്ന് കരുതുന്നില്ല. സിനിമ അവരെ എത്രമാത്രം സ്വാധീനിക്കുന്നതിനനുസരിച്ചായിരിക്കും അവർ സിനിമക്ക് മാർക്കിടുകയെന്നും മമ്മൂട്ടി. തൻ്റെ പുതിയ ചിത്രമായ ‘കണ്ണൂർ സ്ക്വാഡി’ൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read; ഹിറ്റ്മാന്റെ ഹിറ്റ് കഥ; രോഹിത് ശര്‍മ്മ എന്ന നായകന്‍…

സിനിമ തുടങ്ങുന്നതിന് മുൻപും ചിത്രീകരണ സമയത്തുമൊക്കെ എല്ലാവരും വളരെ ആവേശത്തോടെ ഉണ്ടാകാറാണ് പതിവെങ്കിലും റിലീസ് ദിവസം അടുക്കുമ്പോൾ പരിഭ്രമവും ആശങ്കയും വർധിക്കും. ഏറ്റക്കുറച്ചിലുകളുണ്ടാകാമെങ്കിലും മനഃപ്രയാസവും പരിഭ്രമവുമൊക്കെ എല്ലാവരിലും ഒരേ അളവിലാണ്. ഒരുവർഷം മുഴുവൻ പഠിച്ച് പരീക്ഷയെഴുതിയ റിസൾട്ട് കാത്തിരിക്കുന്നതുപോലെ തന്നെയാണിതെന്നും മമ്മൂട്ടി പറഞ്ഞു. പരീക്ഷ നന്നായി എഴുതിയാൽ കൃത്യമായി മാർക്ക് കിട്ടും.

Also Read; ‘നല്ല ആണത്തമുള്ള ശിൽപം’ ; ടോവിനോയുടെ പോസ്റ്റിനു പിഷാരടിയുടെ കമന്റ്റ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായമുണ്ടായിരിക്കാം. നമുക്ക് സ്വന്തമായി അഭിപ്രായമുണ്ടായിരിക്കണം. അല്ലാതെ മറ്റുള്ളവരുടെ അഭിപ്രായം നമ്മുടേതാകരുത്. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കാത്തത് നല്ല പ്രവണതയല്ലെന്നും മമ്മൂട്ടി പറഞ്ഞു . ഒരിക്കലും സിനിമാ പ്രവർത്തകർ തങ്ങളുടെ ചിത്രത്തെ വലിയ സംഭവമായി അവതരിപ്പിക്കാറില്ല. പ്രേക്ഷകരിലാണ് പ്രതീക്ഷകളേറുന്നത്. അവരാണ് അതിന് ഹൈപ്പ് കൂട്ടുന്നത്. സിനിമക്കാർക്ക് നെഞ്ചിടിപ്പും ചങ്കിടിപ്പും മാത്രമേയുള്ളൂ. ഓടുന്ന സിനിമ മാത്രം എടുക്കാനുള്ള തന്ത്രമുണ്ടായിരുന്നെങ്കിൽ എൻ്റെ എല്ലാ സിനിമയും വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു സിനിമയുടെ മികവിൽ വരുന്ന മാറ്റങ്ങൾ കൊണ്ടാണ് പരാജയപ്പെടുന്നതെന്നും മമ്മുട്ടി പറഞ്ഞു.

Also Read; സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി കണ്ണൂർ സർവ്വകലാശാല

കണ്ണൂർ സ്ക്വാഡ് എന്ന സിനിമക്ക് രണ്ടാം ഭാഗം വന്നേക്കുമെന്നും വളരെ സത്യസന്ധമായി നിർമിച്ച ചിത്രമാണിതെന്നും മമ്മൂട്ടി പറഞ്ഞു. ഈ ചിത്രത്തിന്മേൽ പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ല. സിനിമയല്ലാതെ മറ്റു വാഗ്ദാനങ്ങളൊന്നും നൽകാനുമില്ല. മമ്മുട്ടിക്കമ്പനിയുടെ ഏറ്റവും ചെലവേറിയ സിനിമയാണിത്. വലിയ താരനിരയൊന്നുമില്ലെങ്കിലും ചെലവു കൂടാൻ കാരണം പൂനയ്ക്കടുത്തെ വായുവിലടക്കം വളരെ ദൂരം സഞ്ചരിച്ച് ചിത്രീകരിച്ചതുകൊണ്ടാണ്. ആദ്യ നായകനടൻ ഡോക്യു ഫിക്ഷനെന്ന് നിരാകരിച്ചു ഈ ചിത്രം എഴുതുമ്പോൾ കണ്ണൂർ സ്ക്വാഡിലെ നായക കഥാപാത്രം മമ്മുട്ടിയായിരുന്നില്ലെന്ന് നടനും തിരക്കഥാകൃത്തുമായ റോണി ഡേവിഡ് പറഞ്ഞു. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡിന് മുഹമ്മദ് ഷാഫിയാണ് കഥയെഴുതിയത്.

Also Read; ചാന്ദ്രയാന്‍ 3 ; ലാൻഡറും റോവറും ഇനി ഉണർന്നേക്കില്ല

വിജയരാഘവൻ, കെയു മനോജ്, ദീപക് പറമ്പിൽ, കിഷോർ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ജിസിസിയിലെ 130ലേറെ തിയറ്ററുകളിൽ സെപ്റ്റംബർ 28 മുതൽ ചിത്രം പ്രദർശനമാരംഭിക്കും. ചിത്രത്തിലെ മറ്റു അഭിനേതാക്കളായ അസീസ് നെടുമങ്ങാട്, ശബരീഷ് വർമ, ഗൾഫിലെ വിതരണക്കാരായ ഗ്ലോബൽ ട്രൂത്ത് സിഇഒ അബ്ദുൽ സമദ്, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News