അദ്ദേഹവുമായി ഒരു ഫുൾ ലെങ്ത് ഫൈറ്റ് ചെയ്യാനുള്ള അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്; മുകേഷ്

മോഹൻലാലിനൊപ്പം ഒരു ഫുൾ ലെങ്ത് ഫൈറ്റ് ചെയ്യാനുള്ള അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചിട്ടുണ്ടെന്ന് നടൻ മുകേഷ്. ടൈമിങില്‍ തന്നെ ഞെട്ടിച്ച നടൻ അദ്ദേഹമാണെന്നും, കുറച്ചെങ്കിലും മോഹൻലാലുമായി ഫൈറ്റ് ചെയ്യാൻ കഴിഞ്ഞത് കാക്കകുയില്‍ സിനിമയില്‍ ആണെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മുകേഷ് പറഞ്ഞു.

മുകേഷ് പറഞ്ഞത്

ALSO READ: അത്രയും ഞാൻ കഷ്ടപ്പെട്ടിട്ടുണ്ട്, ഇല്ല ഇതിനപ്പുറത്തേക്ക് എനിക്കിനി ഒന്നും ചെയ്യാനില്ലെന്ന് നടൻ സിദ്ധാർഥ്

എന്നെ ടൈമിങ് കൊണ്ട് ഞെട്ടിച്ച നടന്‍ മോഹന്‍ലാല്‍ ആണ്. തുടക്കത്തിലൊക്കെ പുള്ളി ഫൈറ്റ് ചെയ്യുന്നത് കാണുമ്പോള്‍ ആളുമായി ഒരു ഫുള്‍ ലെങ്ത് ഫൈറ്റ് എനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എപ്പോഴെങ്കിലും ഒരു ഫൈറ്റ് സീന്‍ ചെയ്യണമെന്നുണ്ട്. കാരണം എനിക്ക് ഫൈറ്റില്‍ എത്രമാത്രം ടൈമിങ് ഉണ്ടെന്ന് അറിയാന്‍ ഒരുപാട് ആഗ്രഹമുണ്ട്.

ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന പടത്തിലൊന്നും ഞങ്ങള്‍ക്ക് തമ്മില്‍ ഫൈറ്റ് ചെയ്യേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ല. ഒരുവിധം എല്ലാ സിനിമയിലും ഞങ്ങള്‍ കൂട്ടുക്കാരായാണ് അഭിനയിച്ചിട്ടുള്ളത്. അല്ലാതെ കുറച്ചെങ്കിലും വന്നത് കാക്കകുയില്‍ സിനിമയില്‍ ആണ്. അതില്‍ പല സന്ദര്‍ഭങ്ങളിലും ഞാനും അദ്ദേഹവും പരസ്പരം ഫൈറ്റ് ചെയ്യുന്നുണ്ട്. അതൊക്കെ മനോഹരമാണെന്നാണ് പ്രിയന്‍ പറഞ്ഞത്. പ്രിയനൊക്കെ എത്രയോ വലിയ വലിയ ഹീറോസിനെ വെച്ച് സിനിമകള്‍ ചെയ്തിട്ടുള്ള ആളാണ്.

ALSO READ: ആ സർപ്രൈസ് പൊട്ടിച്ച്‌ നരേൻ, എൽസിയുവിന്റെ കഥ തുടങ്ങുന്നതിന് മുൻപ് ഒരു സംഭവമുണ്ട്; അമ്പരന്ന് ആരാധകർ, ലോകേഷ് ഇങ്ങനെ ചെയ്യുമോ?

എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, ‘പാടാം വനമാലി’ പാട്ടില്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചുള്ള ഒരു സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞു. അപ്പോഴാണ് പ്രിയന്‍ എന്റെയും മോഹന്‍ലാലിന്റെയും അടുത്തേക്ക് വന്നത്. ഞങ്ങളുടെ മുന്നില്‍ വെച്ചാണ് രണ്ട് ഹീറോസ് ഇത്രയും ടൈമിങ്ങിലും ഇത്രയും താളത്തോടെയും എന്റെ ഒരു സിനിമയിലും ചെയ്തിട്ടില്ല എന്ന് പ്രിയന്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News