മലയാളത്തിലെ എവർഗ്രീൻ ചലച്ചിത്രമാണ് ഗോഡ്ഫാദർ. ഇപ്പോഴും തിയേറ്ററിൽ പ്രദർശിപ്പിച്ചാൽ ആളുകൾ തിയേറ്ററിലേക്ക് ഇരച്ചു കയറുമെന്ന് സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പ്രദർശനം തെളിയിച്ചതാണ്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ഗോഡ്‌ഫാദറിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ മുകേഷ്. പ്രമുഖ മാധ്യമത്തോടായിരുന്നു മുകേഷിന്റെ പ്രതികരണം.
മുകേഷ് പറഞ്ഞത്
സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ വന്ന മൂന്നാമത്തെ സിനിമയാണ് ഗോഡ്ഫാദർ. അതിന്റെ റെക്കോർഡ് തകർക്കാൻ ഇനിയൊരു മലയാള സിനിമയ്ക്ക് ബുദ്ധിമുട്ടായിരിക്കും. നായകനായി അഭിനയിക്കുന്ന ഒരാളോട് ഏതുതരം വേഷത്തോടാണ് താത്പര്യം എന്നുചോദിച്ചാൽ ധൈര്യമായി കണ്ണുമടച്ച് ഗോഡ്ഫാദറിലെ രാമഭദ്രന്റെ പേരുപറയാം. കാരണം ആ വേഷത്തിനകത്ത് തമാശയുണ്ട്, സെന്റിമെന്റ്സുണ്ട്, ഫൈറ്റും പാട്ടുമെല്ലാമുണ്ട്. മുകേഷ് പറഞ്ഞു.
ഗോഡ്ഫാദർ പുറത്തിറങ്ങിയപ്പോൾ പ്രിയദർശൻ സിനിമകണ്ടിട്ട് എന്നോടുപറഞ്ഞു, രാമഭദ്രന്റെ റോൾ നീയല്ലെങ്കിൽ മോഹൻലാൽ ചെയ്താൽ മാത്രമേ ശരിയാവൂ എന്ന്. പിന്നെ ഒന്നാലോചിച്ചിട്ട് കൂട്ടിച്ചേർത്തു, ചെറിയൊരു കുഴപ്പമുണ്ട്. ഈ സഹോദരങ്ങളിൽ ഏറ്റവും ഇളയവനാകും മെയിൻ ആളെന്ന്. തിലകൻ ചേട്ടനെയല്ലാതെ വേറെയാരെയും ആ വേഷത്തിൽ സങ്കല്പിക്കാനാവില്ല. ഗോഡ്ഫാദർ എൻ.എൻ.പിള്ളച്ചേട്ടൻ, ഇന്നസെന്റ് ചേട്ടനെ അറിയാമല്ലോ. ഫിലോമിന ചേച്ചിയടക്കം പ്രധാനപ്പെട്ട ഒരുപാടുപേരെ നഷ്ടപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here