മക്കളോടാണെങ്കിലും ഞാൻ പറഞ്ഞിട്ടുള്ളത് ഒരു കാരണവശാലും നിങ്ങളുടെ അമ്മയെ വേദനിപ്പിക്കരുതേ എന്നാണ്: മുകേഷ്

കുടുംബ ജീവിതത്തിന്റെ പേരിൽ സൈബർ ഇടങ്ങളിൽ ധാരാളം വേട്ടയാടലുകൾ നേരിടേണ്ടി വന്ന നടനാണ് മുകേഷ്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് മുകേഷ് പറയുന്ന വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

മുകേഷ് പറഞ്ഞത്

കുടുംബകോടതിയുടെ മുന്നിൽ ചെന്ന് കഴിഞ്ഞാൽ അവിടെയുള്ള ഭൂരിഭാഗം ഭാര്യ ഭർത്താക്കന്മാരും തമ്മിൽ തമ്മിൽ ചീത്ത വിളിച്ചു കൊണ്ടിരിക്കുകയായിരിക്കും. അത് സ്വാഭാവികമാണ്. എന്നെ എത്രയോ വട്ടം അത്തരത്തിൽ ഒരു വാക്ക് പറയാൻ വേണ്ടി സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട്. പക്ഷേ അവരെ രണ്ടുപേരെയും ഞാൻ അഭിനന്ദിക്കുകയാണ്. കാരണം അങ്ങനെയൊരു തീരുമാനമെടുത്തതിൽ സന്തോഷമുണ്ടെങ്കിൽ അതുമായി മുന്നോട്ടുതന്നെ പോകണം. അല്ലാതെ അതിൽ കടിച്ചു തൂങ്ങി നിന്നിട്ട് കാര്യമില്ല.

ALSO READ: ബാംഗ്ലൂരിൽ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമം; നോട്ടുകെട്ടുകള്‍ കത്തികരിഞ്ഞു

അങ്ങനെ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ എത്ര അടുത്ത സുഹൃത്താണെങ്കിലും ഭാര്യയാണെങ്കിലും മക്കൾ ആണെങ്കിലുമൊക്കെ കൊടുത്തില്ലെങ്കിൽ അവരുടെയും എന്റെയും ജീവിതം എന്താവും. അതുകൊണ്ട് തന്നെ ആ കാര്യത്തിൽ എനിക്ക് അവരോട് ഒരു ദേഷ്യവുവില്ല. ഞാൻ എന്നെങ്കിലും അഭിമുഖത്തിൽ അവരെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെങ്കിൽ അഭിനന്ദിച്ചുകൊണ്ട് മാത്രമേ പറഞ്ഞിട്ടുള്ളു.

എന്റെ മക്കളോടാണെങ്കിലും ഞാൻ പറഞ്ഞിട്ടുള്ളത് ഒരു കാരണവശാലും നിങ്ങളുടെ അമ്മയെ വേദനിപ്പിക്കരുതേ എന്നാണ്. ദേവികയെ പറ്റിയും ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് വളരെ സന്തോഷമാണ്. പറയാതിരിക്കാൻ വയ്യ, കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ പത്രമാധ്യമങ്ങളും അഭിമുഖത്തിനായി ദേവികയുടെ വീട്ടിൽ ചെന്നിരുന്നു. അവിടെ മുഴുവൻ പത്രക്കാരാണ്.

ടി.വിയിൽ കാണാം, സിനിമ നടനാണ് സി.പി.എമ്മിന്റെ എം.എൽ.എയാണ് എന്നൊക്കെ. ഒരുത്തൻ ഫിനിഷ് ആകുന്നതിന്റെ ഒരു സന്തോഷമാണത്. ആ ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് വേറെ വകുപ്പില്ല. പിന്നെ വഴക്കും ഗാർഹികപീഡനവും മറ്റേതുമൊക്കെയെ ഉള്ളൂ. അവിടെ ഉഷാറായി നിൽക്കുന്ന എല്ലാവരുടെയും മുഖഭാവമാണ് ഞാൻ നോക്കിയത്. ചരിത്രത്തിലെ ഒരു വലിയ ദിവസമാണിന്ന് എന്ന രീതിയിലാണ് എല്ലാവരുടെയും നിൽപ്. അത് സ്വാഭാവികമാണ്. മനുഷ്യന്റെ ഓരോ അവസ്ഥകളാണ്.

ALSO READ: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഒടുവിൽ ചോദ്യം ചോദിക്കുന്നു. അദ്ദേഹം ചെയ്ത തെറ്റ് എന്താണ്, എങ്ങനെയായിരുന്നു ഗാർഹിക പീഡനം? ഇങ്ങനെയായിരുന്നു ചോദ്യം. ദേവിക മറുപടി പറഞ്ഞത്, ഗാർഹിക പീഡനമോ? എന്റെ കേസിൽ അങ്ങനെ ഇല്ലല്ലോ? വളരെ വ്യക്തിത്വമുളൊരു മനുഷ്യനാണ്. ഞങ്ങൾ രണ്ടുപേരും കൂടെ ആലോചിച്ച് എടുത്ത ഒരു തീരുമാനം എന്നായിരുന്നു.

ഹോ മെനക്കെടുത്തി, വെറുതെ വന്നും പോയി എന്നൊക്ക പറഞ്ഞ് ഇവർ കൊഴിഞ്ഞുപോകുന്നത് ഞാൻ കണ്ടു. എന്റെ അഭിപ്രായത്തിൽ കേരള ചരിത്രത്തിലെ ഒരു കരിദിനമായി ആ ദിവസം ആചരിക്കണം എന്നാണ്. കാരണം പ്രതീക്ഷ തകർന്ന ദിവസമാണത്. മനുഷ്യ സ്വഭാവമാണ്. എനിക്കെതിരെയല്ലേ എല്ലാവരും നിൽക്കുന്നത്. മറ്റുള്ളവർ എൻജോയ് ചെയ്യുകയല്ലേ. അത്തരം സംഘർഷം വരുന്ന സമയങ്ങളിലായിരുന്നു ഞാൻ എന്റെ ഏറ്റവും നല്ല പെർഫോമൻസ് എല്ലാം പുറത്തെടുക്കുന്നത്. അതെന്റെ ഒരു തലയിലെഴുത്താണ്, എന്റെ ഒരു അനുഗ്രഹമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News