‘എന്‍റെ കുടുംബത്തിലും കലാകാരികളുണ്ട്; ഒരു സ്ത്രീകൾക്കും പ്രശ്നമില്ലാത്ത തരത്തിൽ എല്ലാം പുറത്തുവരണം’: മുകേഷ് MLA

mukesh

തിരുവനന്തപുരം: നടൻ സിദ്ദിഖ്, സംവിധായകൻ രഞ്ജിത്ത് എന്നിവരുടെ രാജിക്ക് പിന്നാലെ പ്രതികരണവുമായി നടനും എംഎൽഎയുമായ മുകേഷ്. ഇപ്പോൾ ഉയരുന്ന ആരോപണങ്ങളിൽ അന്വേഷണം വേണം. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലകളിലും അന്വേഷണം വേണമെന്ന് മുകേഷ് പറഞ്ഞു. ‘എന്‍റെ കുടുംബത്തിലും കലാകാരികളുണ്ട്; ഒരു സ്ത്രീകൾക്കും പ്രശ്നമില്ലാത്ത തരത്തിൽ എല്ലാം പുറത്തുവരണം’-മുകേഷ് പറഞ്ഞു.

നിലവിൽ രണ്ടു പേരും രാജി സമർപ്പിച്ചു. എല്ലാം അമ്മയുടെ ഭാരവാഹികൾ പറയും. ചൊവ്വാഴ്ച അമ്മ എക്സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്. ജഗദീഷും ഇക്കാര്യം പറഞ്ഞതാണ്. വ്യക്തിപരമായി ഒന്നും പറയാനില്ല. നിയമപരമായ അന്വേഷണം വേണം. സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകരുത്. നിയമനടപടി വേണമെന്നും മുകേഷ് പറഞ്ഞു. സിദ്ദിഖിന്റെ രാജിയിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും മുകേഷ് പറഞ്ഞു.

Also Read- ‘രാജിവെച്ചത് എനിക്കെതിരെ ലൈംഗിക ആരോപണമുയര്‍ന്നതിനാല്‍’; കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് നടന്‍ സിദ്ദിഖ്

യുവനടിയുടെ ഗുരുതരമായ ലൈംഗിക ആരോപണത്തെ തുടർന്നാണ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദിഖ് രാജിവെച്ചത്. ഇന്ന് രാവിലെയോടെയാണ് അമ്മ പ്രസിഡന്‍റ് മോഹൻലാലിന് സിദ്ദിഖ് രാജിക്കത്ത് അയച്ചത്. സിദ്ദിഖിന്‍റെ രാജിക്ക് പിന്നാലെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്ത് രാജിവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News