സെല്‍ഫി എടുക്കാനെത്തിയ ആരാധകനെ തല്ലി നടന്‍; വിമർശനവുമായി സോഷ്യൽ മീഡിയ

സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ സെല്‍ഫി എടുക്കുന്നതിനായി എത്തിയ ആരാധകനെ തല്ലി നടൻ നാനാ പടേക്കര്‍. വാരണാസിയിലെ ലൊക്കേഷനിൽ ഷൂട്ടിങ് കോസ്റ്റ്യൂമില്‍ നില്‍ക്കുന്ന തന്റെ അടുത്തേക്ക് ഫോണുമായെത്തിയ ആരാധകന്റെ കഴുത്തിന് പിന്നിലേക്ക് നാനാ പടേക്കര്‍ അടിക്കുകയായിരുന്നു. ഈ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ വൻ വിമർശനമാണ് നാനാ പടേക്കറിന് നേരെ ഉയരുന്നത്‌.

ALSO READ:മലപ്പുറം കോട്ടയ്ക്കലില്‍ മുസ്ലിം ലീഗില്‍ ഭിന്നത ശക്തം

താരം കൈ ചൂണ്ടി ആരാധകനെ ശാസിക്കുന്നുണ്ട്. ഈ യുവാവിനെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിന് പിടിച്ച് വലിച്ചിഴച്ച് സ്ഥലത്ത് നിന്നും തളളി മാറ്റുന്നതും വീഡിയോയിൽ ഉണ്ട്.

ആരാധകരുടെ ഇഷ്ടംപോലും മനസ്സിലാകാത്ത അദ്ദേഹം ഒരു യഥാർഥ കലാകാരനല്ലെന്ന് വിമർശകർ പറയുന്നു. അതേസമയം നടനെ അനുകൂലിച്ചും ആളുകൾ എത്തുന്നു. ചിത്രീകരണം തടസ്സപ്പെടാതിരിക്കാനാകും ഇങ്ങനെ പ്രതികരിച്ചത്.

ALSO READ:വാടക കൊലയാളിയുടെ കഥ; ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണോ ദളപതി 68?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News