എല്ലാ വേഷങ്ങളിലും തിളങ്ങി; ‘മുണ്ടക്കല്‍ ശേഖര’ന്റെ പുതിയ റോള്‍ ഇതാണ്!

ദേവാസുരത്തിലെ മുണ്ടക്കല്‍ ശേഖരന്‍ എന്ന ഒറ്റ കഥാപാത്രം മതി മലയാളികള്‍ക്കെന്നും നടന്‍ നെപ്പോളിയനെ ഓര്‍ക്കാന്‍. തെലുങ്കിലും കന്നടയിലും ഇംഗ്ലീഷിലുമൊക്കെ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കയ്യടി നേടിയ നെപ്പോളിയന്‍ ഇപ്പോള്‍ അമേരിക്കയിലാണ്. പക്ഷേ അവിടെ അദ്ദേഹത്തിന്റെ റോള്‍ നടന്റെയല്ല.

ALSO READ:  അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ്; സീതാറാം യെച്ചൂരി പങ്കെടുക്കില്ലെന്ന് സിപിഐഎം പിബി

ഹൈടെക് കര്‍ഷകന്റെയാണ്. വാണിജ്യ അടിസ്ഥാനത്തില്‍ പച്ചക്കറിക്കൃഷി നടത്തുകയാണ് താരമിപ്പോള്‍. യുഎസിലെ നാഷ്വില്ലെ ടെനിസിയില്‍ 300 ഏക്കര്‍ വരുന്ന കൃഷിസ്ഥലത്ത് പച്ചക്കറിക്കൃഷി കൂടാതെ പശു ഫാമും വൈന്‍ ഉല്‍പാദനവും നടത്തുന്നുണ്ട്. 2000 ല്‍ ഇന്ത്യയില്‍ ജീവന്‍ ടെക്‌നോളജീസ് എന്ന ഐടി കമ്പനി നെപ്പോളിയന്‍ തുടങ്ങി. യുഎസില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നവരികയാണ് അദ്ദേഹം.

ALSO READ:  സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം

സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നത് പോലെ ജീവിതത്തിലും നിരവധി റോളുകളാണ് നെപ്പോളിയന്‍ ചെയ്ത് വിജയിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലും താരമായിരുന്ന അദ്ദേഹം ദ്രാവിഡ മുന്നറ്റേ കഴകത്തിലൂടെയാണ് മുന്‍നിരയിലേക്ക് ഉയര്‍ന്ന് വന്നത്. 2001ല്‍ വില്ലിവാക്കം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ച അദ്ദേഹം 2009ല്‍ ലോക്‌സഭയില്‍ മത്സരിച്ച് മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ സാമൂഹികനീതി വകുപ്പില്‍ സഹമന്ത്രിയുമായി.

ALSO READ: സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ ഒഴിവ്

അഴിഗിരിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം ഉള്‍പാര്‍ട്ടി പോരില്‍ 2014ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടു. പിന്നീട് ബിജെപിയുടെ വൈസ് പ്രസിഡന്റായി. എന്നാല്‍ ഇന്ന് ഇതെല്ലാം ഉപക്ഷേിച്ച് തന്റെ മൂത്ത മകനു വേണ്ടി യുഎസിലേക്ക് ചേക്കേറിയ അദ്ദേഹം, അവിടെയും വ്യത്യസ്തമായ ഒരു റോള്‍ ഏറ്റെടുത്തു. അത് കര്‍ഷകന്റേതാണ്. നെപ്പോളിയന്റെ മൂത്ത മകന്‍ ധനുഷ് അരയ്ക്കു താഴെ തളര്‍ന്ന അവസ്ഥയിലാണ്. മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗബാധിതനായ ധനുഷിന്റെ ചികിത്സയും മെച്ചപ്പെട്ട ജീവിതവും ലക്ഷ്യമിട്ടാണ് നെപ്പോളിയന്‍ കുടുംബസമേതം യുഎസില്‍ സ്ഥിരതാമസമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News