അക്ഷയയെ ജീവിത സഖിയാക്കി നടൻ നെപ്പോളിയൻ്റെ മകൻ ധനൂഷ്, മകന് വേണ്ടി താലി ചാർത്തിയത് അമ്മ

നടൻ നെപ്പോളിയൻ്റെ മകൻ ധനൂഷ് അക്ഷയയെ ജപ്പാനിൽ വെച്ച് ജീവിതസഖിയാക്കി.  മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച മകന് വേണ്ടി അമ്മയാണ് അക്ഷയയുടെ കഴുത്തിൽ താലി ചാർത്തിയത്. മകൻ്റെ വിവാഹച്ചടങ്ങിൽ ആനന്ദക്കണ്ണീരോടെ നിന്ന നെപ്പോളിയൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലെങ്ങും വൈറലായിരിക്കുകയാണ് ഇപ്പോൾ. സിനിമാ താരങ്ങളായ ശരത്കുമാര്‍, രാധിക, സുഹാസിനി, കാര്‍ത്തി, കൊറിയോഗ്രാഫർ കലാ മാസ്റ്റര്‍ എന്നിവർ ജപ്പാനിലെ വിവാഹ ചടങ്ങിൽ പങ്കെടുത്തു. നടന്‍ ശിവകാര്‍ത്തികേയന്‍ വീഡിയോ കോളിലൂടെ വധൂവരന്മാര്‍ക്ക് ആശംസകള്‍ അറിയിച്ചു.

ALSO READ: രഹസ്യങ്ങളുടെ ചുരുളഴിയുന്തോറും ആകാംക്ഷ, ‘ഒരു അന്വേഷണത്തിൻ്റെ തുടക്ക’ത്തിന് എങ്ങും മികച്ച പ്രതികരണം മാത്രം..

വര്‍ണാഭമായ ആഘോഷ പരിപാടികളാണ് വിവാഹത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നത്. ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങിയ ചടങ്ങുകൾ വിവാഹത്തോടനുബന്ധിച്ച് നേരത്തെ ഒരുക്കിയിരുന്നു.  ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ജൂലായിലായിരുന്നു നടന്നത്. മകൻ്റെ ചികിൽസാർഥം നെപ്പോളിയൻ മുൻപ് തന്നെ അമേരിക്കയിലേക്ക് താമസം മാറ്റിയിരുന്നു. ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ് ധനൂഷ്. ചെറിയ പ്രായത്തില്‍ തന്നെ മകൻ്റെ രോഗവിവരം കണ്ടെത്തിയിരുന്നതിനാൽ ചികിൽസകൾ ഫലപ്രാപ്തിയിലെത്തുമെന്ന വിശ്വാസത്തിലാണ് കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News