കേരള വർമയിൽ പഠിക്കുമ്പോൾ എനിക്കും ഒരു പ്രണയം ഉണ്ടായിരുന്നു, മുരളിയെ പോലെ, പക്ഷെ… നരേൻ പറയുന്നു

ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് നരേൻ. സിനിമയിലെ താരത്തിന്റെ പ്രണയവും മറ്റും അന്നത്തെ കാലഘട്ടത്തിൽ വലിയ രീതിയിൽ വൈറലായിരുന്നു. റസിയയും മുരളിയും അക്കാലത്തെ ഏറ്റവും മികച്ച പ്രണയ ജോഡികൾ ആയിരുന്നു. ഇപ്പോഴിതാ സിനിമയിലേത് പോലെ തനിക്കും ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നരേൻ. ക്വീൻ എലിസബത്ത് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നരേൻ പ്രണയകഥ വെളിപ്പെടുത്തിയത്.

തന്റെ പ്രണയത്തെ കുറിച്ച് നരേൻ പറഞ്ഞത്

ALSO READ: കൂട് വിട്ട് കൂടുമാറ്റം; തിരിച്ചുവന്ന മേജര്‍ രവിക്ക് സംസ്ഥാന ഉപാദ്ധ്യക്ഷ സ്ഥാനം നല്‍കി സന്തോഷിപ്പിച്ച് ബിജെപി

ആ പടത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആ ഫ്രണ്ട്ഷിപ്പ് തന്നെയായിരുന്നു. ഞങ്ങളെല്ലാവരും ഒരു സ്ഥലത്ത് താമസിച്ച് ഷൂട്ട് ചെയ്ത സിനിമയാണത്. ഞങ്ങളുടെ വൈകുന്നേരങ്ങളെല്ലാം വളരെ മനോഹരമായിരുന്നു. ആ ഗ്യാങ്ങില്‍ ഞാന്‍ പുതിയതായിരുന്നു. ഇന്ദ്രനും ജയനും പൃഥ്വിയുമെല്ലാം പരസ്പരം അറിയുന്നവർ ആയിരുന്നു. അതുകൊണ്ട് തന്നെ എനിക്കതൊരു പുതിയ അനുഭവമായിരുന്നു.

ഞാൻ കേരള വർമ്മ കോളേജിലാണ് പഠിച്ചത്. അതുകൊണ്ട് സി.എം.എസ്‌ കോളേജിൽ വെച്ച് ഷൂട്ട് ചെയ്യുമ്പോൾ എനിക്കതൊരു നൊസ്റ്റാൾജിയ ആയിരുന്നു. എനിക്കും കോളേജിൽ പഠിക്കുമ്പോൾ ഒരു ചെറിയ പ്രണയമൊക്കെ ഉണ്ടായിരുന്നു. അന്ന് ഞാൻ പാട്ട് പാടാൻ ശ്രമിക്കുമായിരുന്നു, ഇമ്പ്രസ്സ് ചെയ്യാൻ ശ്രമിക്കുമായിരുന്നു. അതൊക്കെയാണ് ഞാൻ ആ സിനിമയിലും ചെയ്തിട്ടുള്ളത്. പക്ഷെ പടത്തിൽ ആരും അതറിയുന്നില്ല.

ALSO READ: എല്ലാ വേഷങ്ങളിലും തിളങ്ങി; ‘മുണ്ടക്കല്‍ ശേഖര’ന്റെ പുതിയ റോള്‍ ഇതാണ്!

പക്ഷെ കോളജിൽ പഠിക്കുമ്പോൾ എന്റെ കൂട്ടുകാർക്കൊക്കെ അറിയാമായിരുന്നു ആ പ്രണയം. എനിക്ക് ആ ഒരു ജീവിതം വീണ്ടും തിരിച്ചു പിടിക്കുന്ന പോലെയായിരുന്നു ക്ലാസ്മേറ്റ്സ് എന്ന സിനിമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News