‘തന്മയയും ഓംകാറും ചേര്‍ന്നപ്പോള്‍ കുടുംബം പൂര്‍ണമായി’; പ്രിയതമയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നരേന്‍

സിനിമ, സീരിയല്‍ താരങ്ങളുടെ കുടുംബ വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് എന്നും കൗതുകമാണ്. ഇപ്പോഴിതാ വിവാഹവാര്‍ഷിക ദിനത്തില്‍ കുടുംബത്തോടൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ നരേന്‍. ഭാര്യയുടെയും മക്കള്‍ തന്മയ, ഓംകാര്‍ എന്നിവരുടെ ചിത്രങ്ങളാണ് നരേന്‍ പങ്കുവെച്ചിരിക്കുന്നത്.

also read- ‘കള്ളക്കേസാണെന്ന് പറഞ്ഞിട്ട് പോയ ഷാജന്‍ സ്‌കറിയയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്ന ഡോക്യുമെന്റ് ഇതാ’: പി വി അന്‍വര്‍ എംഎല്‍എ

മകന്‍ ഓംകാറിന്റെ വരവോടെ ഈ വിവാഹവാര്‍ഷികം ഏറെ പ്രത്യേകത നിറഞ്ഞതാണെന്ന് നരേന്‍ പറയുന്നു. ‘മകള്‍ തന്മയയും ഓംകാറും ചേര്‍ന്നപ്പോള്‍ നമ്മുടെ കുടുംബം പൂര്‍ണമായി’ എന്ന അടിക്കുറിപ്പോടെയാണ് നരേന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രിയപ്പെട്ടവള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേരുന്നതായും നരേന്‍ കുറിച്ചു.

also read- മുഖം മിനുക്കി മാനവീയം വീഥി; നവീകരണം പൂർത്തിയാക്കി തുറന്നുകൊടുത്തു

ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ് പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് നരേന്‍ സിനിമാ രംഗത്തേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ വേഷമിട്ട നരേന്‍ മലയാളത്തിന് പുറമേ തമിഴിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലൂടെ മീര ജാസ്മിനോടൊപ്പം മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.

View this post on Instagram

actor naren

A post shared by Narain Ram (@narainraam)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News