‘അവള് ചെറുപ്പം മുതലേ അങ്ങനെയാണെന്ന് നിഖിലയുടെ അമ്മ പറഞ്ഞിട്ടുണ്ട്, അതൊരിക്കലും തഗിനുവേണ്ടി പറയുന്നതല്ല…’; നസ്‌ലെൻ

naslen about nikhila vimal

സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാകുന്ന അഭിമുഖങ്ങളാണ് നടി നിഖില വിമലിന്റേത്. ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്ന നിഖിലയുടെ രീതിയാണ് ഇതിനുകാരണം. ഇത് സോഷ്യൽ മീഡിയ ആഘോഷിക്കാറുമുണ്ട്. ചോദ്യങ്ങൾക്ക് അതേനാണയത്തിൽ മറുപടി നൽകുന്നതിനാൽ തഗ് റാണിയെന്നും സോഷ്യൽ മീഡിയയിൽ നിഖിലേക്ക് പേരുണ്ട്. ചിലപ്പോഴൊക്കെ വിമർശനങ്ങളും, ട്രോളുകളും വരെ ഈ തഗ് കമന്റുകൾക്ക് നേരിടേണ്ടി വന്നിട്ടുമുണ്ട്.

നിഖിലയ്ക്ക് പിന്തുണ നൽകിയുള്ള നസ്‌ലെന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടില്ലാത്ത. നിഖില തഗ്ഗിന് വേണ്ടിയല്ല ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും അത് അവരുടെ കുട്ടിക്കാലം മുതലുള്ള സ്വഭാവമാണെന്നും നസ്‌ലെന്റെ വാക്കുകൾ. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നസ്‌ലെന്റെ പ്രതികരണം.

Also Read; എന്നടാ പണ്ണി വെച്ചിറിക്കെ; ‘അമരൻ’ ൽ കരിയറിലെ മികച്ച പ്രകടനം കാഴ്ചവെച്ച് ശിവകാര്‍ത്തികേയൻ

“നിഖില ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല. എനിക്ക് നിഖിലേച്ചിയേയും അവരുടെ അമ്മയേയും കുടുംബത്തേയും അടുത്തറിയാം. ഇവള് ചെറുപ്പംമുതലേ ഇങ്ങനെയാണെന്ന് നിഖിലേച്ചിയുടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. ആ ക്യാരക്ടര്‍ ഇനി മാറ്റാന്‍ കഴിയില്ല. നിഖില എന്ന വ്യക്തി അങ്ങനെയാണ്. അതൊരിക്കലും ഒരാളെ വേദനിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ല. ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ടേക്ക് പോകുന്നത്. കാര്യങ്ങള്‍ മറച്ചുവെയ്ക്കാതെ സ്‌ട്രൈറ്റ് ആയാണ് പറയുന്നത്. അതൊരു നല്ല ക്വാളിറ്റി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്…”, ഇതാണ് നസ്‌ലെന്റെ വാക്കുകൾ.

Also Read; ‘ആ ദിവസം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, ആ വാക്കുകളും’: ഓർമ്മകൾ പങ്കുവെച്ച് മഞ്ജു പിള്ള

ഇതുവരെ മൂന്ന് ചിത്രങ്ങളിലാണ് നസ്‌ലെനും നിഖിലയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ജോ ആന്റ് ജോയാണ് ഇരുവരും ഒന്നിച്ചെത്തിയ ആദ്യ ചിത്രം. അയല്‍വാശി, 18+ എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News