‘ആ സീന്‍ കണ്ടിട്ട് ആളുകള്‍ കൂവി കൊല്ലും എന്നാണ് കരുതിയത്, എന്നാല്‍ വലിയ കയ്യടിയാണ് തിയേറ്ററില്‍ കിട്ടിയത്’: നസ്ലന്‍

തന്റെ സിനിമ ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടന്‍ നസ്ലന്‍. പ്രേമലുവിലെ ആ കൃഷ്ണന്റെ പാട്ട് സീനുമായി ബന്ധപ്പെട്ട രകസരമായ അനുഭവമാണ് താരം തുറന്നുപറഞ്ഞത്.

പ്രേമലുവിലെ ആ കൃഷ്ണന്റെ പാട്ട് സീനിലെ, അതില്‍ ഞാനും സംഗീതും കാണിക്കുന്ന റിയാക്ഷനെ കുറിച്ച് എല്ലാവരും സംസാരിച്ചിരുന്നു. പക്ഷെ സ്‌ക്രിപ്റ്റില്‍ അതില്ലായിരുന്നു എന്നാണ് നസ്ലന്‍ പറഞ്ഞത്. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

പ്രേമലുവിലെ ആ കൃഷ്ണന്റെ പാട്ട് സീനിലെ, അതില്‍ ഞാനും സംഗീതും കാണിക്കുന്ന റിയാക്ഷനെ കുറിച്ച് എല്ലാവരും സംസാരിച്ചിരുന്നു. പക്ഷെ സ്‌ക്രിപ്റ്റില്‍ അതില്ലായിരുന്നു. സ്‌ക്രിപ്റ്റില്‍ അമല്‍ ഡേവിസും സച്ചിനും അവരുടെ ഡാന്‍സ് കണ്ട് പൊളിയുന്നു എന്ന് മാത്രമേ എഴുതിയിട്ടുള്ളൂ.

ഞങ്ങള്‍ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ മമിതയും ശ്യാമേട്ടനും ഡാന്‍സ് കളിക്കുന്ന സീനാണ് ശ്യാമേട്ടന്‍ കൃഷ്ണന്‍ മമിത രാധ. എനിക്കും സംഗീതിനും അവിടെ ഒന്നും ചെയ്യാനില്ല സത്യം പറഞ്ഞാല്‍. അപ്പോള്‍ ഞങ്ങള്‍ തന്നെ ഒരു കൊറിയോ സെറ്റ് ചെയ്ത് ഉണ്ടാക്കിയ റിയാക്ഷന്‍സാണത്.

ഞങ്ങള്‍ കരുതിയത് തിയേറ്ററില്‍ ആളുകള്‍ കൂവി കൊല്ലും എന്നാണ്. അങ്ങനെ ചെയ്ത റിയാക്ഷനാണത്. പക്ഷെ ഞങ്ങള്‍ ഇത് ചെയ്ത് കഴിഞ്ഞപ്പോള്‍ ഗിരീഷേട്ടന്‍ നന്നായിട്ട് ചിരിക്കുന്നുണ്ടായിരുന്നു. അതില്‍ വേറെയും കുറെ സാധനങ്ങളൊക്കെ ഉണ്ടായിരുന്നു. അതില്‍ നിന്ന് കുറെ കട്ട് ചെയ്ത് നല്ലത് മാത്രമാണ് ഗിരീഷേട്ടന്‍ സിനിമയിലേക്ക് എടുത്തത്,നസ്ലന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News