ഭാഗ്യമില്ല അത്രേ പറയാന്‍ പറ്റൂ, ആ ഹിറ്റ് സിനിമകളില്‍ അഭിനയിക്കാന്‍ കഴിയാഞ്ഞതില്‍ ഇന്നും വിഷമം: നവാസ് വള്ളിക്കുന്ന്

ഓസ്‌ട്രേലിയയില്‍ ഒരു പടം ചെയ്യാന്‍ തീരുമാനിച്ച സമയത്തുതന്നെയാണ് കിങ് ഓഫ് കൊത്തയില്‍ നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യാന്‍ വിളിക്കുന്നതെന്ന് നടന്‍ നവാസ് വള്ളിക്കുന്ന്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനോടാണ് നവാസ് തന്റെ മനസ് തുറന്നത്.

ദുല്‍ഖറിന്റെയും മമ്മുക്കയുടെയും ലാലേട്ടന്റെയും കൂടെയൊക്കെ പടം ചെയ്യാന്‍ തനിക്ക് ഭയങ്കര ആഗ്രഹമായിരുന്നുവെന്നും താരം പറഞ്ഞു. ജയിലര്‍ എന്ന പടം ചെയ്യുമ്പോഴാണ് സി.ബി.ഐയിലേക്ക് വിളി വരുന്നതന്നും അത് മിസ്സായെന്നും നവാസ് പറഞ്ഞു.

Also Read : നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്കേറ്റു

‘ഞാന്‍ ഓസ്‌ട്രേലിയയില്‍ ഒരു പടം ചെയ്യാന്‍ തീരുമാനിച്ച സമയത്തുതന്നെയാണ് കിങ് ഓഫ് കൊത്തയില്‍ നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യാന്‍ വിളിക്കുന്നത്. എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു ദുല്‍ഖറിന്റെ കൂടെ, അല്ലെങ്കില്‍ മമ്മുക്കയുടെ, ലാലേട്ടന്റെ കൂടെയൊക്കെ പടം ചെയ്യാന്‍.

ആ കറക്റ്റ് ഡേറ്റിന് അഭിലാഷ് ജോഷി സാറിന്റെ വിളി വന്നു. ‘നവാസേ ഞാന്‍ ഒരു പടം ചെയ്യുന്നുണ്ട്. കിങ് ഓഫ് കൊത്ത എന്നാണ് സിനിമയുടെ പേര്. ദുല്‍ഖറാണ് നായകന്‍,’ എന്നൊക്കെ പറഞ്ഞപ്പോള്‍ ഭയങ്കര സന്തോഷമായി. ഞാന്‍ പറഞ്ഞു ഓക്കേ സാര്‍.

അപ്പൊള്‍ അദ്ദേഹം ചോദിച്ചു ‘അപ്പോള്‍ നവാസേ ഡേറ്റ് ഒക്കെ എന്താ സ്ഥിതി’. ഡേറ്റ് ഒക്കെയുണ്ട് സാര്‍, ഒരു കുഴപ്പവുമില്ലെന്ന് ഞാന്‍ പറഞ്ഞു.

Also Read : സൈബര്‍ ആക്രമണം: ജെയ്ക്കിന്റെ ഭാര്യ ഗീതുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു

പിന്നെ ഇന്ന ഡേറ്റാണെന്ന് പറഞ്ഞപ്പോഴാണ്, പടച്ചോനെ അന്ന് ഞാന്‍ ഓസ്ട്രേലിയയില്‍ പോവുകയാണല്ലോയെന്ന് ഓര്‍ത്തത്. ഞാന്‍ സാറോട് പറഞ്ഞു, ഞാന്‍ അന്ന് ഓസ്ട്രലയയില്‍ പോവുകയാണെന്ന്. ‘അതല്ലേ ഞാന്‍ നവാസിനോട് ചോദിച്ചത് ഡേറ്റ് ഉണ്ടോന്ന്’ സാര്‍ എന്നോട് പറഞ്ഞു.

എന്താ ചെയ്യാ എന്നറിയില്ല. ഞാന്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ നിര്‍മാതാവിനെ വിളിച്ചു. നവാസ്… ടിക്കറ്റും വിസയൊക്കെ റെഡിയായി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ ആ പടം നഷ്ടമായി.

ഇതുപോലെ മറ്റ് മികച്ച സിനിമകളിലെ കഥാപാത്രങ്ങളും തനിക്ക് നഷ്ട്മാകാറുണ്ടെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

‘ജയിലര്‍ എന്ന പടം ചെയ്യുമ്പോഴാണ് സി.ബി.ഐയിലേക്ക് വിളിക്കുന്നത്. അത് മിസ്സായി. കഠിന കഠോരമി അണ്ഡകടാഹം, മദനോത്സവം, രണ്ട് എന്ന സിനിമ, അങ്ങനെ എത്ര പടങ്ങളാണ് മിസ് ആയത്. ഭാഗ്യമില്ല അത്രേ പറയാന്‍ പറ്റൂ,’ നവാസ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News