നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിക്കെതിരായ പോക്സോ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. സംഭവം പുറത്തറിയാതിരിക്കാന്‍ മാധ്യമങ്ങള്‍ സഹായിച്ചെന്നും റിപ്പോര്‍ട്ട് ചെയ്യാനൊരുങ്ങിയ ഒരു മാധ്യമത്തെ പണം അടക്കം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ശബ്ദ രേഖയിലുണ്ട്.
നാസറിന്റെ സുഹൃത്ത് സിടി യൂസഫിന്റെ ശബ്ദ സന്ദേശമാണ് പുറത്തായത്. ‘പീഡന വിവരം പുറത്തുവരാതിരിക്കാന്‍ വേണ്ടി പൊലീസ് നന്നായി സഹകരിച്ചു. മാധ്യമങ്ങളും ചാനലുകളും നന്നായി സഹകരിക്കുകയും സഹായിക്കുകയും ചെയ്തു. എന്നാല്‍ ഈസ്റ്റ് ലൈവ് എന്ന മാധ്യമം മാത്രം ഒതുങ്ങിയില്ല. അവര്‍ കൊടുക്കുമെന്ന് പറഞ്ഞു. അവര്‍ക്ക് പൈസയായിട്ടും അല്ലാതെയും പലതും വാഗ്ദാനം ചെയ്തു. പലരുമായിട്ടും സംസാരിപ്പിച്ചു. ഒരു ഫലവുമുണ്ടായില്ല.’ എന്നാണ് ശബ്ദരേഖയിലുള്ളത്.
ജിജിവിഎച്ച്എസ് സ്‌കൂളില്‍ അറബിക് അധ്യാപകനാണ് നാസര്‍. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്റ് ചെയ്തു. മലപ്പുറം വണ്ടൂര്‍ കാളികാവ് റോഡിലുള്ള ഓഫീസില്‍ വച്ചാണ് അവധി ദിനത്തില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടി സഹപാഠികളോട് കാര്യം പങ്കുവെക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ വെച്ച് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അധ്യാപകന്‍ ഒളിവില്‍ പോയെങ്കിലും പിന്നീട് കീഴടങ്ങി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിയ്ക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.
ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ, കുരുതി, ഹലാല്‍ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് നാസര്‍ കറുത്തേനി. ജമാഅത്തെ ഇസ്ലാമിയുടെ വേദികളില്‍ സ്ഥിരം സാന്നിധ്യമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here