ഒരു വിശ്വാസത്തിന്റെ പുറത്ത് 2015ല്‍ എട്ട് പടങ്ങള്‍ ചെയ്തുവെന്നും പലതും എനിക്ക് ഇഷ്ടപ്പെടാത്ത കഥാപാത്രങ്ങളുണ്ടായിരുന്നുവെന്നും നടന്‍ നാരജ് മാധവ്. . ആ ഫ്ളോയ്ക്ക് അനുസരിച്ച് അങ്ങ് പോവുകയായിരുന്നു. പിന്നെ അതും പറ്റാതായി.
പിന്നെയാണ് മെക്സിക്കന്‍ അപാരതയും ഊഴവും ചെയ്യുന്നത്. അത് 2016ലാണ്. അത് രണ്ടും വ്യത്യസ്തമായ വേഷങ്ങളായിരുന്നു. പിന്നെ നായകനായി പൈപ്പിന്‍ചോട്ടിലെ പ്രണയം വന്നപ്പോള്‍ ചെയ്തുവെന്നും താരം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Also Read : ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുടെ വിലക്ക് നീക്കി
‘നായകന്റെ കൂട്ടുകാരനായുള്ള പരിപാടി അവസാനിപ്പിച്ചിട്ട് നായകനായി മലയാളത്തില്‍ രണ്ട് പടം ചെയ്തിരുന്നു. കൂട്ടുകാരന്‍ പരിപാടി ഇനിയും ചെയ്യാന്‍ പറ്റില്ലായിരുന്നു. നമുക്ക് വേറേയും പരിപാടികള്‍ പറ്റും എന്നുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും കൂടെ പോകും എന്ന് പേടിപ്പിക്കുന്നവരായിരുന്നു കൂടുതല്‍.
ഒരു വിശ്വാസത്തിന്റെ പുറത്ത് 2015ല്‍ എട്ട് പടങ്ങള്‍ ചെയ്തു. പലതും എനിക്ക് ഇഷ്ടപ്പെടാത്ത കഥാപാത്രങ്ങളുണ്ടായിരുന്നു. ആ ഫ്ളോയ്ക്ക് അനുസരിച്ച് അങ്ങ് പോവുകയായിരുന്നു. പിന്നെ അതും പറ്റാതായി. പിന്നെയാണ് മെക്സിക്കന്‍ അപാരതയും ഊഴവും ചെയ്യുന്നത്. അത് 2016ലാണ്. അത് രണ്ടും വ്യത്യസ്തമായ വേഷങ്ങളായിരുന്നു. പിന്നെ നായകനായി പൈപ്പിന്‍ചോട്ടിലെ പ്രണയം വന്നപ്പോള്‍ ചെയ്തു.
Also Read : ചന്ദ്രനിലെ ഗർത്തങ്ങളെ ഒഴിവാക്കി റോവർ പ്രഗ്യാൻ; ചിത്രങ്ങൾ പുറത്തുവിട്ട് ഐ എസ് ആർ ഒ
ബോയ് നെക്സ്റ്റ് ഡോര്‍ കഥാപാത്രങ്ങളില്‍ നിന്നും ഒരു ചേഞ്ച് കിട്ടുന്നില്ല എന്ന് തോന്നി. വരുന്നതൊന്നും എക്സൈറ്റിങ്ങാവുന്നില്ല. ആര്‍ട്ടിസ്റ്റ് എന്ന് നിലയില്‍ ഒരു വളര്‍ച്ച ഉണ്ടാവണമല്ലോ. എപ്പോഴും ഒരു കാര്യം തന്നെയല്ലല്ലോ ചെയ്യേണ്ടത്. ഇതില്‍ വന്നതും അതിന് വേണ്ടിയല്ല.
കാശുണ്ടാക്കാനും പ്രശസ്തിക്കും വെണ്ടി മാത്രമല്ല ഈ ഫീല്‍ഡിലേക്ക് വന്നത്. എനിക്കൊരു സംതൃപ്തി വേണം. അങ്ങനെയൊരു വളര്‍ച്ച തോന്നാതിരുന്നപ്പോള്‍ നല്ല അവസരങ്ങള്‍ പുറത്ത് നിന്നും വന്നു. അപ്പോള്‍ ഒരു റൗണ്ട് കറങ്ങി തിരിച്ചുവന്നു,’ നീരജ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here