നമ്മള്‍ നമ്മളായി നിന്ന് പതുക്കെ വളര്‍ന്നാല്‍ മതി: നിഷാന്ത് സാഗര്‍

നടനാവുക എന്നതായിരുന്നു എന്റെ വലിയ ആഗ്രഹമെന്നും സല്‍മാന്‍ ഖാനെ കണ്ട് ഇന്‍സ്പെയേര്‍ഡ് ആയ ആളാണ് ഞാനെന്നും തുറന്നുപറഞ്ഞ് നടന്‍ നിഷാന്ത് സാഗര്‍. ആര്‍.ഡി.എക്സ് എന്ന ചിത്രത്തിലൂടെ മികച്ച ഒരു കഥാപാത്രമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് താരം.

സല്‍മാന്‍ ഖാനെ കണ്ട് ഇന്‍സ്പെയേര്‍ഡ് ആയ ആളാണ് ഞാന്‍. ഇതിന്റെ കൂടെ ലഭിക്കുന്ന ബോണസ് ആണ് ആളുകള്‍ തിരിച്ചറിയുന്നതൊക്കെ. അങ്ങനെ ചിന്തിക്കാനുള്ള ബോധമൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഫാന്റമൊക്കെ കണ്ട് തീയേറ്ററില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് അതിന്റെ റിസള്‍ട്ട് മനസിലാകുന്നത്.

Also Read : ‘വിനായകന് മിനിമം ഫെരാരി എങ്കിലും കൊടുക്കണം’, വർമനില്ലാതെ ജയിലറില്ല, വിജയവുമില്ല: സമൂഹ മാധ്യമങ്ങളിൽ ആവശ്യം ശക്തം

ആളുകള്‍ തിരിച്ചറിയുന്നതൊക്കെ പുതിയ അറിവായിരുന്നു. അത്രയേ എന്റെ ചിന്തകള്‍ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് ഞാനൊരു പൊട്ടനായിരുന്നു സത്യം പറഞ്ഞാല്‍. ഇപ്പോഴും വലിയ മാറ്റമൊന്നും ഇല്ലെന്നും ചിരിയോടെ നിഷാന്ത് പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു നിഷാന്ത് സാഗര്‍.

‘നടനാവുക എന്നതായിരുന്നു എന്റെ വലിയ ആഗ്രഹം. സല്‍മാന്‍ ഖാനെ കണ്ട് ഇന്‍സ്പെയേര്‍ഡ് ആയ ആളാണ് ഞാന്‍. ഇതിന്റെ കൂടെ ലഭിക്കുന്ന ബോണസ് ആണ് ആളുകള്‍ തിരിച്ചറിയുന്നതൊക്കെ. അങ്ങനെ ചിന്തിക്കാനുള്ള ബോധമൊന്നും അന്ന് ഉണ്ടായിരുന്നില്ല.

ഫാന്റമൊക്കെ കണ്ട് തീയേറ്ററില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് അതിന്റെ റിസള്‍ട്ട് മനസിലാകുന്നത്. ആളുകള്‍ തിരിച്ചറിയുന്നതൊക്കെ പുതിയ അറിവായിരുന്നു. അത്രയേ എന്റെ ചിന്തകള്‍ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് ഞാനൊരു പൊട്ടനായിരുന്നു സത്യം പറഞ്ഞാല്‍. ഇപ്പോഴും വലിയ മാറ്റമൊന്നും ഇല്ല. (ചിരി).

Also Read : കുഞ്ഞിക്കുട്ടനെ കാൺമാനില്ല ; നാടെങ്ങും പോസ്റ്റർ ; കണ്ടെത്തുന്നവർക്ക് 4000 രൂപ പാരിതോഷികം

ഇപ്പോഴും ഞാന്‍ ഒരിത്തിരി ഇന്‍ട്രോവേര്‍ട്ട് ആയിട്ടുള്ള ആളാണ്. എന്നെ ആളുകള്‍ തിരിച്ചറിയുകയൊക്കെ ചെയ്യുമ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലാതായി മാറും. അവിടെ പതുക്കെ ഒഴിഞ്ഞുമാറി നില്‍ക്കും. അങ്ങനെ പിറകോട്ട് നിന്നതുകൊണ്ടാണ് ഇന്‍ഡസ്ട്രിയിലും പുറകോട്ടായി പോകാന്‍ കാരണം.

നമ്മള്‍ അതിനെയൊക്കെ ഇഷ്ടപ്പെടണമെന്നും നമ്മള്‍ നമ്മളെ ആഘോഷിക്കുമ്പോഴേ ആളുകള്‍ നമ്മെ ആഘോഷിക്കുക എന്നൊക്കെയുള്ള തിരിച്ചറിവ് ഈയടുത്ത കാലത്തൊക്കെയാണ് വന്നത്. ഫേക്കായി നില്‍ക്കാന്‍ തനിക്ക് അറിയില്ല.

30 സെക്കന്റില്‍ കൂടുതല്‍ തനിക്ക് അങ്ങനെ നില്‍ക്കാനാവില്ലെന്നും നമ്മള്‍ നമ്മളിലേക്ക് തന്നെ തിരിച്ചു പോകും. അങ്ങനെ നിന്നാല്‍ ചിലപ്പോള്‍ ഗ്രോത്ത് എളുപ്പമാകും. പക്ഷേ അങ്ങനെ വേണ്ട. നമ്മള്‍ നമ്മളായി നിന്ന് പതുക്കെ വളര്‍ന്നാല്‍ മതി’, നിഷാന്ത് സാഗര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News