ഒരുസമയത്ത് മലയാളികള്‍ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നടനാണ് നിവിന്‍ പോളി. ഇപ്പോഴിതാ വിനീത് ശ്രീനിവാസനുമായുള്ള അനുഭവം പങ്കുവയ്ക്കുകയാണ് താരം. ഒന്നിച്ച് ചേരുമ്പോള്‍ പോസിറ്റീവ് എനര്‍ജിയാണെന്ന് നിവിന്‍ പോളി പറഞ്ഞു.
വിനീതിനെ പരിചയപ്പെടാന്‍വേണ്ടി മാത്രമാണ് മലര്‍വാടി സിനിമയുടെ ഓഡിഷന് പോയത്. സിനിമയില്‍ ആദ്യമായി അവസരം തന്നതും തട്ടത്തിന്‍ മറയത്തിലൂടെ കരിയര്‍ ബ്രേക്ക് സമ്മാനിച്ചതും വിനീതാണ്.
ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്റെ കഥ കേട്ടതുമുതല്‍ വിനീതിനുപുറകേ കൂടി ആ വേഷം ചോദിച്ചുവാങ്ങുകയായിരുന്നു. നന്ദിയോടെയും സ്‌നേഹത്തോടെയും മാത്രമേ വിനീതിതിനെ കുറിച്ച് പറയാന്‍ കഴിയൂ എന്നും താരം പറഞ്ഞു.
Also Read : പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് നീരജ് ചോപ്ര; ടെന്നീസ് താരം ഹിമാനിയെ മിന്നുകെട്ടി
‘ഒന്നിച്ച് ചേരുമ്പോള്‍ പോസിറ്റീവ് എനര്‍ജിയാണ്. പരസ്പരം അടുത്തറിയാവുന്ന സുഹൃത്തുക്കള്‍ കഥാപാത്രങ്ങളായി ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ കെമിസ്ട്രി വര്‍ക്കൗട്ടാകും. കഥാപാത്രത്തെക്കുറിച്ചും സീനുകളെക്കുറിച്ചും കൃത്യമായ ധാരണയുള്ള വ്യക്തിയാണ് വിനീത്. വിനീതിനെ പരിചയപ്പെടാന്‍വേണ്ടി മാത്രമാണ് മലര്‍വാടി സിനിമയുടെ ഓഡിഷന് പോയത്.
സിനിമയില്‍ ആദ്യമായി അവസരം തന്നതും തട്ടത്തിന്‍ മറയത്തിലൂടെ കരിയര്‍ ബ്രേക്ക് സമ്മാനിച്ചതും വിനീതാണ്. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്റെ കഥ കേട്ടതുമുതല്‍ വിനീതിനുപുറകേ കൂടി ആ വേഷം ചോദിച്ചുവാങ്ങുകയായിരുന്നു. നന്ദിയോടെയും സ്‌നേഹത്തോടെയും മാത്രമേ വിനീതിതിനെ കുറിച്ച് പറയാന്‍ കഴിയൂ.
അജുവും ഞാനും ഒരേ സ്‌കൂളിലാണ് പഠിച്ചതെങ്കിലും വ്യത്യസ്ത ഡിവിഷനിലായിരുന്നു. അതുകൊണ്ടുതന്നെ സ്‌കൂള്‍കാലത്ത് പരിചയമുണ്ടെന്ന് മാത്രമേ പറയാനാകൂ. പിന്നീട് മലര്‍വാടിക്കുവേണ്ടിയാണ് ഒന്നിക്കുന്നത്. ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ ആസ്വദിച്ചഭിനയിക്കുകയാണ് പതിവ്. പല സംഭാഷണങ്ങളും ക്യാമറയ്ക്കുമുമ്പിലാണ് പിറക്കുന്നത്,’നിവിന്‍ പോളി പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here