‘ഓന്‍ കല്യാണം കഴിക്കുന്ന കുട്ടി ഓനെ ഇഷ്ടപ്പെട്ടാല്‍ എനക്ക് ഒരു പ്രശ്‌നവുമില്ല’: മകന്റെ പ്രണയത്തിന് കട്ട സപ്പോർട്ടുമായി നടൻ പി പി കുഞ്ഞികൃഷ്ണൻ

‘ന്നാ താൻ കേസ് കൊട്’ എന്ന രതീഷ് ബാലകൃഷ്ണൻ ചിത്രത്തിലൂടെ പ്രശസ്തനായ നടനാണ് പി പി കുഞ്ഞികൃഷ്ണന്‍. ചിത്രത്തിലെ ഗംഭീര വേഷത്തിന് ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ ഈ കാസർഗോഡ് സ്വദേശി നേടിയിരുന്നു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ.

ALSO READ: ചാവക്കാട് ഹനീഫ വധം; സിബിഐ അന്വേഷണം വേണമെന്ന് ഒരു വിഭാഗം, പിന്നാലെ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയിൽ വാക്കേറ്റവും കയ്യാങ്കളിയും

ഭാര്യയും മറ്റും തന്റെ സിനിമകളിലെ വേഷങ്ങളെക്കുറിച്ചു ചോദിക്കുമ്പോൾ പലപ്പോഴും സിനിമ ഇറങ്ങട്ടെ എന്നാണ് അവരോട് പറയാറുള്ളതെന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു. താന്‍ മുന്‍കൂട്ടി കഥയൊക്കെ പറഞ്ഞ് കഴിഞ്ഞാല്‍ സിനിമ കാണുമ്പോൾ ഒരു സസ്‌പെന്‍സ് ഉണ്ടാകില്ലെന്നും അതു കൊണ്ട് വീട്ടുകാരോടും നാട്ടുകാരോടും തന്റെ വേഷങ്ങളെ കുറിച്ചൊന്നും പറയില്ലെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

ALSO READ: ‘ആളുകൾ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്നറിയില്ല, എന്റെ സെറ്റിൽ ഷെയ്ൻ നീറ്റ് ആയിരുന്നു’: സോഫിയ പോൾ

പി പി കുഞ്ഞികൃഷ്ണൻ പറഞ്ഞത്

ഭാര്യ ഇപ്പോഴും ചോദിക്കാറുണ്ട്, ആ സിനിമയില്‍ എന്താണ് വേഷം, ഈ സിനിമയില്‍ എന്താണ് വേഷമെന്ന്. ഞാന്‍ പറയും സിനിമ കണ്ടിട്ട് പറഞ്ഞാല്‍ മതിയെന്ന്. നമ്മള്‍ ഒരു സിനിമയെക്കുറിച്ച് പറഞ്ഞ് കഴിഞ്ഞാല്‍, നമ്മള്‍ ഒരു തുറന്ന മനസോടെ ബ്ലാങ്കായിട്ട് ഒരു സിനിമ കാണുകയാണെങ്കില്‍ ഞാന്‍ മുന്‍കൂട്ടി കഥയൊക്കെ പറഞ്ഞ് കഴിഞ്ഞാല്‍ അതിലൊരു സസ്‌പെന്‍സ് ഉണ്ടാകില്ല. അതു കൊണ്ട് വീട്ടുകാരോടും നാട്ടുകാരോടും പറയില്ല. നാട്ടുകാരും വീട്ടുകാരും ചോദിക്കുമ്പോള്‍ സിനിമയിറങ്ങട്ടെ, അതിലെന്താണ് വേഷം, ഇതിലെന്താണ് വേഷമെന്നൊക്കെ ചോദിക്കും. സിനിമയില്‍ അഭിനയിച്ചിട്ട് ആ ഭാഗം കട്ട് ചെയ്തിട്ടുണ്ടെങ്കില്‍ വെറുതെ പറഞ്ഞിട്ടെന്തിനാ ആക്ഷേപമാക്കുന്നത്.

ALSO READ: കുവൈത്തിൽ ഇന്ത്യന്‍ മൈനകൾ ഭീഷണിയാകില്ല ; വ്യക്തമാക്കി പരിസ്ഥിതി നിരീക്ഷണ സമിതി

മൂത്ത് മകന് പ്രണയമൊന്നുമില്ല, എന്തെങ്കിലും ഉണ്ടെങ്കില്‍ അവന്‍ പറയും. ഞങ്ങള്‍ വീട്ടില്‍ വളരെ സ്വാതന്ത്യത്തോടെ ജീവിക്കുന്നവരാണ്. പ്രണയിക്കുന്നതില്‍ തെറ്റൊന്നുമില്ല, അത്ഏതായാലും, എങ്ങനെയായാലും അതില്‍ തെറ്റൊന്നുമില്ല. ഓന്‍ കല്യാണം കഴിക്കുന്ന കുട്ടി ഓന് ഇഷ്ടപ്പെട്ടാല്‍, എനക്ക് ഒരു പ്രശ്‌നവുമില്ല. അത് എന്തായാലും നടത്തിക്കൊടുക്കും- എനിക്കും പ്രണയമുണ്ടായിരുന്നു അത് ആരോടും പറഞ്ഞില്ല . ആ കാലഘട്ടത്തില്‍ അതൊക്കെ പുറത്ത് പറയാന്‍ മടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News