മറ്റൊരു കുട്ടിക്കും ഈ ഗതി വരരുത്; വിജയ് ആന്റണിയുടെ മകളുടെ മരണത്തിൽ നടൻ പാർഥിപൻ

നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകളുടെ വിയോഗം ഞെട്ടലോടെയാണ് ഏവരും കേട്ടത്. തമിഴ് സിനിമ ലോകത്തെ നിരവധി പേർ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. ഇപ്പോഴിതാ വിജയ് ആന്റണിയുടെ മകളുടെ വിയോഗത്തിൽ വികാര നിർഭരമായ പ്രതികരണം നടത്തിയിരിക്കുകയാണ് നടൻ പാർഥിപൻ. എന്ത് പറയണമെന്ന് അറിയില്ലെന്നും തന്റെ സുഹൃത്തിനുണ്ടായ ഏറ്റവും വലിയ നഷ്ട്ടമാണിതെന്നും ഇത് തന്റെ വീട്ടിൽ നടന്നിരുന്നെങ്കിൽ എന്താകുമെന്നുള്ള ഭയമാണ് ഉള്ളില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രായമായവർ നമ്മെ വിട്ടു പോകുമ്പോൾ ഇത്രയും കാലം ജീവിച്ചില്ലേ എന്ന് സമാധാനിക്കാം. എന്നാൽ കുഞ്ഞുങ്ങൾ കല്യാണം കഴിച്ച് പോകുന്നത് പോലും നമുക്ക് താങ്ങാൻ കഴിയില്ല എന്നിരിക്കെ ഈ വേർപാട് ക്രൂരമാണ്.

ALSO READ: പെരുമ്പാവൂരില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം; ദുരൂഹത

വിജയ് ആന്റണിയെയും ഭാര്യയെയും തനിക്ക് നേരിട്ടറിയാം. പ്രശ്നങ്ങൾ അവരോട് നേരിട്ട് പറഞ്ഞാൽ മതിയായിരുന്നു. അങ്ങനെയെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. മറ്റൊരു കുട്ടിക്കും ഈ ഗതി വരരുത്. കുട്ടികൾക്ക് മാനസിക ധൈര്യം കൊടുക്കാൻ സ്കൂളുകളും തയ്യാറാകേണ്ടതുണ്ട്. സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കുറയ്ക്കണം. ഇതിലൂടെ അധ്യാപകർക്ക് കുട്ടികളെ കൂടുതൽ മനസ്സിലാക്കാൻ സാധിക്കും. ജീവിതം സന്തോഷം നിറഞ്ഞതാണെന്ന് അവരെ പറഞ്ഞ്‌ മനസ്സിലാക്കേണമെന്നും പാർഥിപൻ കൂട്ടിച്ചേർത്തു.

ALSO READ: വികസനക്കുതിപ്പേകാന്‍ വിഴിഞ്ഞം; വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News