നടിയും ബിജെപി നേതാവുമായിരുന്ന വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബുധനാഴ്ചയാണ് താരം ബിജെപി വിട്ടത്. രാജിക്കത്ത് സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷന്‍ റെഡ്ഢിക്ക് ഔദ്യോഗികമായി സമര്‍പ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ സാന്നിധ്യത്തിലാണ് താരം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അടുത്ത ദിവസങ്ങളില്‍ ഇവര്‍ ബിജെപിയുടെ പല പരിപാടികളിലും പങ്കെടുത്തിരുന്നില്ല.
ALSO READ: മുൻബന്ധങ്ങളുടെ പേരിൽ കലഹം; കാമുകൻ കാമുകിയെ കഴുത്തറുത്തു കൊന്നു
തെലുങ്കിലും തമിഴിലുമടക്കം നിരവധി സിനിമകളിലൂടെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയ താരമാണ് വിജയശാന്തി. 2009ല്‍ അവര്‍് രാഷ്ട്രീയത്തിലേക്ക് കടന്നു. ബിആര്‍എസ് ടിക്കറ്റില്‍ മത്സരിച്ച അവര്‍ മേഡക്ക് ലോക്‌സഭാ സീറ്റില്‍ വിജയിച്ചു. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തോടെ അവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഇതോടെ 2020ല്‍ ബിജെപിയില്‍ ചേര്‍ന്നു.
ALSO READ: ലൈംഗിക പീഡനം; മൂന്ന് ഉസ്താക്കന്മാര്‍ അറസ്റ്റില്‍
ഈയിടെ മുന്‍ എം.പി വിവേക് വെങ്കട്ട്‌സ്വാമി, മുന്‍ എംഎല്‍എ കോമതിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി എന്നിവരും ബി.ജെ.പി വിട്ടിരുന്നു. ഇവരോടൊപ്പം വിജയശാന്തിയും ബി.ജെ.പി വിടുമെന്ന് സൂചനകളുണ്ടായിരുന്നു. രണ്ടുപേരും നേരത്തെ പാര്‍ട്ടി വിട്ടെങ്കിലും വിജയശാന്തി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം തന്നെ അവഗണിക്കുന്നതായി മനസ്സിലാക്കിയതോടെ ബി.ജെ.പി വിടാന്‍ തീരുമാനമെടുത്തത്.
ALSO READ: ഷമിയുടെ രൂപം ‘സാന്‍ഡ് ആര്‍ട്ടില്‍’; ആദരവുമായി സുദര്‍ശന്‍ പട്‌നായിക്
വിജയശാന്തിയെ പാര്‍ട്ടിയുടെ രണ്ട് താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here