നടന്‍ പൂജപ്പുര രവി അന്തരിച്ചു

നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരില്‍ മകളുടെ വീട്ടില്‍ വെച്ചാണ് അന്ത്യം. ചെങ്കള്ളൂര്‍ പൂജപ്പുര സ്വദേശിയാണ്. വേലുത്തമ്പി ദളവയാണ് ആദ്യ ചിത്രം. ഗപ്പിയാണ് അവസാനമായി അദ്ദേഹം അഭിനയിച്ച ചിത്രം.

സ്റ്റേജ് നടനായിരുന്ന അദ്ദേഹം പ്രശസ്ത നാടക സ്ഥാപനമായ കലാനിലയം ഡ്രാമ വിഷന്റെ ഭാഗമായിരുന്നു . 1970-കളുടെ മധ്യത്തിലാണ് അദ്ദേഹം മലയാളം സിനിയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. നിരവധി ‘ബ്ലാക്ക് ആന്‍ഡ് വൈറ്റ്’ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.   വ്യക്തമാകുന്ന ഏത് വേഷവും ചെയ്യാന്‍ കഴിയുന്ന വഴക്കമുള്ള ഒരു സ്വഭാവ നടനായിരുന്നു പൂജപ്പുര രവിയെന്ന് അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്ന് വ്യക്തമാകുന്നു. ഏകദേശം  600 സിനിമകളിലോളം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1990 കളില്‍ അദ്ദേഹം ടിവി സീരിയലുകളും ചെയ്തു.

തിരുവനന്തപുരത്തെ പൂജപ്പുരയില്‍ മാധവന്‍ പിള്ളയുടെയും ഭവാനിയമ്മയുടെയും നാല് മക്കളില്‍ മൂത്തയാളായാണ് പൂജപ്പുര രവി ജനിച്ചത് . ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, തിരുമല ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തങ്കമ്മയാണ് ഭാര്യ. ലക്ഷ്മി, ഹരി കുമാര്‍ എന്നിവരാണ് മക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News