പ്രഭാസിൻ്റെ വിവാഹം ദുർ​ഗാ ദേവിയുടെ അനുഗ്രഹത്താൽ ഉടൻ, മാധ്യമങ്ങളെയടക്കം വിളിക്കും: തുറന്ന് പറഞ്ഞ് ആന്റി ശ്യാമള ദേവി

നാൽപ്പത്തൊന്നായിട്ടും സിംഗിളായി നടക്കുന്ന പ്രഭാസിനെക്കുറിച്ച് ധാരാളം ഗോസിപ്പുകൾ സിനിമാ മേഖലയിൽ ഉണ്ടായിരുന്നു. അനുഷ്‌കയുമായി താരം പ്രണയത്തിലാണെന്ന് വരെ പാപ്പരാസികൾ പറഞ്ഞു പരത്തിയിരുന്നു. ഇപ്പോഴിതാ നടന്റെ വിവാഹം ഉടൻ നടക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആന്റി ശ്യാമള ദേവി. മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് പ്രഭാസിന്റെ അച്ഛന്റെ സഹോദരൻ കൃഷ്ണം രാജുവിന്റെ ഭാര്യയാണ് ശകുന്തള ദേവിയുടെ വെളിപ്പെടുത്തൽ.

ALSO READ: ബിജു രാധാകൃഷ്ണന്റെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

പ്രഭാസിന്റെ വിവാഹം ഉടനെ നടക്കും. ദുർ​ഗാ ദേവിയുടെയും അച്ഛന്റെ സഹോദരൻ കൃഷ്ണൻരാജുവിന്റെയും അനു​ഗ്രഹം പ്രഭാസിനുണ്ടാകും. വിവാഹത്തിന് മാധ്യമങ്ങളെയെല്ലാം ക്ഷണിക്കും’, ശ്യാമള ദേവി പറഞ്ഞു. സലാർ സിനിമയുടെ റിലീസിന് ശേഷമായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ആരാണ് വധു എന്നതിനെ കുറിച്ചൊന്നും ഇതുവരേക്കും വെളിപ്പെടുത്തലുകൾ വന്നിട്ടില്ല.

ALSO READ: മോഹൻലാലിനെ അനുകരിച്ച് ക്ലാസെടുത്തതിന് ജോലി വരെ നഷ്ടപ്പെട്ടു, സത്യാവസ്ഥകൾ വെളിപ്പെടുത്തി അധ്യാപിക നിഷ റാഫേൽ

അതേസമയം, കുറച്ചു നാളുകൾക്ക് മുൻപ് അനുഷ്‌കയുമായി പ്രഭാസ് പ്രണയത്തിലാണെന്ന് വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ ഇരുവരും ഈ വാർത്ത സ്ഥിരീകരിക്കുകയോ മറ്റോ ഉണ്ടായിട്ടില്ല. ഒരു സിനിമയിൽ ഒന്നിച്ചു അഭിനയിച്ചു എന്നതിൽ കവിഞ്ഞു ഇരുവരും തമ്മിൽ മറ്റൊരു ബന്ധവുമില്ലെന്നാണ് ആരാധകർ അന്ന് വിലയിരുത്തിയത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ ആണ് പ്രഭാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കെ ജി എഫിന് ശേഷം പുറത്തിറങ്ങുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News