കാത്തിരുന്ന കല്യാണം? ‘ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നുവെന്ന് പ്രഭാസ്’, ആളെ കണ്ടെത്തിയെന്ന് സോഷ്യൽ മീഡിയ

ഇന്ത്യൻ അഭിനേതാക്കളിൽ ഏറെ ആരാധകരുള്ള പ്രഭാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകൾക്ക് ഓൺലൈൻ മാധ്യമങ്ങളിൽ ഒരു പഞ്ഞവുമില്ല. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ‘എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നുവരാന്‍ ഒരുങ്ങുന്നു. കാത്തിരിക്കൂ’… എന്ന പ്രഭാസിന്റെ പോസ്റ്റാണ് ഇപ്പോൾ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

ALSO READ: ‘കെജ്‌രിവാളിന്റെ വീടിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി തർക്കിക്കുന്ന സ്വാതി മലിവാൾ’, ദൃശ്യങ്ങൾ പുറത്തുവിട്ട് ആംആദ്മി

‘ബാഹുബലി’ ആദ്യഭാഗം പുറത്തിറങ്ങിയതിന് ശേഷം പ്രഭാസിന് ആറായിരത്തോളം വിവാഹാലോചനകൾ വന്നിരുന്നുവെന്ന് റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രഭാസും സഹതാരം അനുഷ്‌ക ഷെട്ടിയും പ്രണയത്തിലാണെന്ന പ്രചരണവും ഇതിനിടെ പ്രചരിച്ചിരുന്നു. പ്രഭാസിന്റെ ബന്ധുക്കൾ അദ്ദേഹത്തിന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയ ഏറ്റുപിടിച്ചിരുന്നു. ഇപ്പോഴിതാ ഈ ഇൻസ്റ്റഗ്രാം പോസ്റ്റ് തങ്ങൾ കാത്തിരുന്ന ആ കല്യാണത്തിന്റെ സൂചനയാണ് എന്നാണ് പ്രഭാസിന്റെ ആരാധകർ കുറിക്കുന്നത്.

ALSO READ: ‘നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റ് ടർബോ’, ഇതാണ് മലയാളി ഇതാണ് മമ്മൂട്ടി ഇതാണ് മറുപടി

എന്നാല്‍ ഇത് ഒരു ‘പ്രാങ്കാ’യിരിക്കാമെന്നും പുതിയ സിനിമയുടെ പ്രമോഷനാണെന്നുമാണ് ഒട്ടുമിക്ക ആളുകളും അഭിപ്രായപ്പെടുന്നത്. അതേസമയം, പുതിയ ചിത്രമായ കൽക്കിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രഭാസ്. താരത്തിന്റെ സിനിമാ ജീവിതത്തിൽ തന്നെ ഏറെ പ്രത്യേകതകൾ നിറഞ്ഞ ചിത്രമാണ് കൽക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News