തമിഴ് താരം പ്രദീപ് കെ വിജയന്‍ മരിച്ച നിലയില്‍; തലയില്‍ മുറിവേറ്റ നിലയില്‍ മൃതശരീരം

തമിഴ് നടന്‍ പ്രദീപ് കെ വിജയനെ മരിച്ച നിലയില്‍ പാലവാകത്തുള്ള വീട്ടില്‍ കണ്ടെത്തി. ബുധനാഴ്ചയാണ് മരണം പുറത്തറിഞ്ഞത്. രണ്ട് ദിവസമായി സുഹൃത്ത് പ്രദീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാതിരുന്നതിനെ തുടര്‍ന്ന് വീട്ടിലെത്തി. എന്നാല്‍ എത്രവിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തലയ്ക്ക് മുറിവേറ്റ് മരിച്ച നിലയില്‍ പ്രദീപിനെ കണ്ടെത്തിയത്. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 2013-ല്‍ സൊന്നാ പുരിയാത് എന്ന ചിത്രത്തിലൂടെയായിരുന്നു പ്രദീപിന്റെ അരങ്ങേറ്റം.

ALSO READ:  കുവൈറ്റ് തീപ്പിടുത്തം: മരിച്ചവരിൽ 25 മലയാളികൾ; 23 പേരെ തിരിച്ചറിഞ്ഞു

ഇടയ്ക്കിടെ തലചുറ്റല്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെ കുറിച്ച് സുഹൃത്തുക്കളോട് പ്രദീപ് പറഞ്ഞിരുന്നു. രാഘവ ലോറന്‍സ് നായകനായ രുദ്രനിലാണ് അവസാനം വേഷമിട്ടത്. വിജയ് സേതുപതിയുടെ മഹാരാജ, തെഗിഡി, ഒരുനാള്‍ കൂത്ത്, മീസയേ മുറുക്ക്, ഇരുമ്പ് തിരൈ, ആടൈ, ഹീറോ, ചക്ര, ടെഡി, ലിഫ്റ്റ്, ഹേയ് സിനാമിക തുടങ്ങിയവയാണ് അഭിനയിച്ച പ്രധാനചിത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News