മണിപ്പൂരില്‍ സംഘര്‍ഷം തുടരുമ്പോള്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. മണിപ്പൂര്‍ കത്തുമ്പോള്‍ വന്ദേഭാരത് ട്രെയിന്‍ ഫ്‌ളാഗ്ഓഫ് ചെയ്യാന്‍ മധ്യപ്രദേശിലേക്ക് പോയ മോദിയുടെ നടപടിയെയാണ് പ്രകാശ് രാജ് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്. വന്ദേഭാരത് ഫ്‌ളാഗ്ഓഫ് ചെയ്യാന്‍ ഒരു സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കഴിയുന്നതാണെന്നും പ്രധാനമന്ത്രി പോകേണ്ടത് മണിപ്പൂരിലേക്കാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Also Read- ഇരട്ടക്കൊല കേസില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു; അഭിഭാഷകന്റെ മുഖത്തിടിച്ച് ദേഷ്യം തീര്‍ത്ത് പ്രതി
മധ്യപ്രദേശില്‍ വന്ദേഭാരതിന്റെ ഫ്‌ളാഗ്ഓഫ് ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം ചൂണ്ടിക്കാട്ടി മോദി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് പ്രകാശ് രാജ് മോദിയെ വിമര്‍ശിച്ചത്. ഇത് ഒരു സ്റ്റേഷന്‍മാസ്റ്റര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നും താങ്കളെ മണിപ്പൂരിലാണ് തങ്ങള്‍ക്ക് കാണേണ്ടതെന്നുമായിരുന്നു ഇതിനോട് പ്രകാശ് രാജിന്റെ പ്രതികരണം. മോദിയുടെ ട്വീറ്റ് പങ്കുവെച്ച് ‘Manipur Burning’ എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വീറ്റ്.
അതേസമയം, തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തതായി ആരോപിച്ച് താരം പിന്നീട് രംഗത്തെത്തി. താനൊരു പൗരനാണെന്നും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുമെന്നും മറ്റൊരു ട്വീറ്റില്‍ കുറിച്ചു. എന്നാല്‍, ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടില്ലെന്ന് പിന്നീട് വിശദീകരണം വന്നു. പ്രകാശ് രാജ് പങ്കുവെച്ച മോദിയുടെ ആദ്യത്തെ ട്വീറ്റ് പിന്‍വലിച്ചിരുന്നു. ഇതില്‍ കര്‍ണാടകയുടെ പേരുകൂടി ചേര്‍ത്ത് പിന്നീട് പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്യുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here