“ഏറ്റവുമധികം ബീഫ് കയറ്റുമതിയുള്ള നാട്ടിലെ ഒരു മനുഷ്യൻ…”; നരേന്ദ്രമോദിയുടെ പശുപരിപാലനത്തിന് നടൻ പ്രകാശ് രാജിന്റെ മറുപടി

പശുക്കളെ പരിപാലിക്കുന്ന മോദിയുടെ വീഡിയോയ്ക്ക് നടൻ പ്രകാശ് രാജിന്റെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്ര മോഡി പശുക്കളെ പരിപാലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ‘ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുള്ള നാട്ടിലെ ഒരു മനുഷ്യന്‍… എന്തൊരു വിരോധാഭാസം’ എന്നാണ് നടൻ തന്റെ എക്സ് പേജിൽ കുറിച്ചത്.

Also Read; ‘ക്രൂരവും മര്യാദ കെട്ടതുമായ സൈബർ ആക്രമണം’ നീതിക്കുവേണ്ടി നിലകൊള്ളുന്നവർക്ക് നന്ദി, തളരില്ല, തളർത്താൻ പറ്റുകയും ഇല്ല; സൂരജ് സന്തോഷ്

ഇക്കഴിഞ്ഞ മകരസംക്രാന്തി ദിവസത്തിലാണ് നരേന്ദ്രമോദി പശുപരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്ന വീഡിയോ പുറത്തുവരുന്നത്. പ്രധാനമന്തിയുടെ ദില്ലിയിലുള്ള വസതിയിൽ വെച്ച് മോദി പശുക്കൾക്ക് പുല്ലും ഭക്ഷണവുമൊക്കെ നൽകുന്നതാണ് വീഡിയോയും ചിത്രങ്ങളും. മകര സംക്രാന്തി ദിനത്തില്‍ പശുക്കളെപരിപാലിക്കുന്നത് വലിയ നേട്ടങ്ങളുണ്ടാക്കും എന്നാണ് ഹിന്ദു ആചാരപ്രകാരമുള്ള വിശ്വാസം.

Also Read; യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കേസ്; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കേന്ദ്ര മന്ത്രി എല്‍ മുരുഗന്റെ വസതിയില്‍ സംഘടിപ്പിച്ച പൊങ്കല്‍ ആഘോഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന സന്ദേശമാണ് ഈ ആഘോഷങ്ങള്‍ നല്‍കുന്ന സന്ദേശമെന്നാണ് മോദി പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ലോഹ്റി, മകരസംക്രാന്തി ആഘോഷങ്ങൾ നടത്തി. അടുത്ത ദിവസം മഗ് ബിഹു ആഘോഷിക്കും. ഈ ആഘോഷങ്ങളില്‍ ഭാഗമാവുന്ന ജനങ്ങള്‍ക്ക് ആശംസ നേരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News