‘നരേന്ദ്രമോദി ഇനിയും അധികാരത്തിൽ വന്നാൽ രാജ്യത്തിന് അപകടം’: രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. നരേന്ദ്ര മോദിയെന്ന രാജാവ് ഇനിയും അധികാരത്തിൽ വന്നാൽ രാജ്യത്തിന് അപകടമാണെന്നും മൂന്നു തവണ രാജ്യസഭാ എം പിയായ രാജീവ് ചന്ദ്രശേഖർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ നല്ല മനുഷ്യനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: രണ്ടാം വിവാഹം കഴിക്കുന്നതിൽ എതിർപ്പ്; റോസമ്മയെ കൊന്നത് സഹോദരൻ ബെന്നി തന്നെ

ശക്തമായ ത്രികോണ മത്സരം നടക്കുന്ന കേരളത്തിലെ പ്രധാന മണ്ഡലമാണ് തിരുവനന്തപുരം. ഇടതുമുന്നണി സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ നല്ല മനുഷ്യനാണ്. അദ്ദേഹത്തെ നന്നായി അറിയാം. പക്ഷേ ശശി തരൂരിനോടുള്ള വിശ്വാസ്യത കൊണ്ടാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും എന്നാൽ താൻ കോൺഗ്രസുകാരനല്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചു. പ്രധാനമന്ത്രി രാജാവാണ്, രാജാവിന് എതിര്‍ശബ്ദങ്ങള്‍ കേള്‍ക്കുന്നത് ഇഷ്ടമല്ലെന്നും നടൻ.

ALSO READ: ‘സംസ്ഥാനത്ത് ഹൃദ്രോഗ ചികിത്സയ്ക്കായുള്ള സെന്ററിന് കുറവ് വന്നാല്‍ പരിഹരിക്കാന്‍ നടപടി’: മന്ത്രി വീണാ ജോര്‍ജ്

ദീര്‍ഘകാലം രാജ്യസഭാ എംപിയായിരുന്ന രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ എവിടെയാണെന്നാണ് കര്‍ണാടക അന്വേഷിക്കുന്നത്. തന്നെക്കാൾ ദരിദ്രനാണെന്ന് വാദിക്കുന്ന രാജീവ്‌ അത് വ്യക്തമാക്കണമെന്നും തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും പ്രകാശ് രാജ് വെല്ലുവിളിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News