‘വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയറിഞ്ഞ കര്‍ണാടക ജനതയ്ക്ക് നന്ദി’: പ്രകാശ് രാജ്

വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞ കര്‍ണാടക ജനതക്ക് നന്ദി അറിയിച്ച് നടന്‍ പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പിന്തിരിഞ്ഞു നടക്കുന്നതായും ബിജെപി പതാകകള്‍ നിറച്ച ചാക്കുകളുമായി അമിത് ഷാ വാഹനം ഓടിക്കുന്നതുമായിട്ടുള്ള ചിത്രവും പരിഹാസ രൂപേണ പങ്കുവച്ചാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

പ്രകാശ് രാജ് പങ്കുവെച്ച ചിത്രത്തിലെ വാഹനത്തില്‍ ‘ടാറ്റ ബൈ ബൈ’ എന്ന വാചകവും കാണാം. വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും കര്‍ണാടക സുന്ദരമാകണമെന്നും പ്രകാശ് രാജ് കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഇന്നലെയായിരുന്നു കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. കോണ്‍ഗ്രസിന് 136 സീറ്റും ബിജെപിക്ക് 65 സീറ്റുമാണ് ലഭിച്ചത്. കിംഗ് മേക്കറാകുമെന്ന് പ്രവചിച്ച ജെഡിഎസിന് 19 സീറ്റും ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ആറ് ശതമാനം വോട്ടിന്റെ വര്‍ധനയാണ് കോണ്‍?ഗ്രസിനുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News