സനാതന ധര്‍മ്മത്തെ കുറിച്ചും ജാതി വിവേചനത്തെ കുറിച്ചുമുള്ള ഉദയനിധി സ്റ്റാലിന്‍റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വലിയ ചര്‍ച്ചകളും വിവാദങ്ങളും രാജ്യത്ത് നടക്കുകയാണ്. സനാതന ധര്‍മ്മത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വ്യക്തികളും സംഘടനകളും ഇതിനോടകം രംഗത്തെത്തി. ചര്‍ച്ചകള്‍ വഴിമാറി രാഷ്ട്രീയ സംഘര്‍ഷങ്ങളിലേക്ക് കടക്കുമെന്ന സ്ഥിതി വന്നപ്പോഴാണ് വിഷയത്തില്‍ ഒരു അയവ് വന്നിരിക്കുന്നത്.
എപ്പോഴും ഇടതുപക്ഷ നിലപാട് ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്ന പ്രകാശ് രാജ് നിരവധി പേരില്‍ ഒരാളായി സനാതന ധര്‍മ്മത്തെ എതിര്‍ത്ത ഉദയനിധി സ്റ്റാലിനെ അനുകൂലിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടനെതിരെ വധഭീഷണി മുഴക്കി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘപരിവാര്‍ അനുകൂല യൂട്യൂബ് ചാനല്‍. ടി.വി വിക്രമ എന്ന കന്നഡ യുട്യൂബ് ചാനലാണ് നടൻ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ പ്രകാശ് രാജ് പൊലീസില്‍ പരാതി നല്‍കി.നടന്‍റെ പരാതിയില്‍ ബെംഗളൂരു അശോക്‌നഗർ പൊലീസ് കേസെടുത്തു.
ALSO READ: ‘ശാന്തരായിരിക്കൂ, യുദ്ധത്തിന് തയ്യാറാകൂ’; ലിയോയിൽ ഉറ്റുനോക്കി ആരാധകർ
ടി വി വിക്രമയിൽ വന്ന പരിപാടിയാണ് കേസിനിടയാക്കിയത്. തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നതും ഭീഷണി മുഴക്കുന്നതുമാണ് പരിപാടിയെന്ന് പ്രകാശ് രാജ് പറഞ്ഞു. ചാനൽ ഉടമയുടെ പേരിൽ ഉടൻ നടപടിയെടുക്കണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു. പരാതിക്കിടയാക്കിയ പരിപാടി 90,000 പേരോളം കണ്ടുകഴിഞ്ഞു.
ALSO READ: മനുഷ്യന്റെ തലച്ചോറിൽ ന്യൂറാലിങ്ക് ചിപ്പ് ഘടിപ്പിക്കൽ; റജിസ്ട്രേഷൻ ഫോം വെബ്സൈറ്റിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here