അന്ന് പാട്ടുപാടാൻ വന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഡയാന കുര്യനാണ് ഇന്നത്തെ നയൻതാര; കോളേജ് കാലഘട്ടത്തിലെ കഥ പറഞ്ഞ് നടൻ

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് നയൻതാര. മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം ടെലിവിഷൻ പരിപാടികളിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. ഇപ്പോഴിതാ പ്രമുഖ നടൻ പ്രശാന്ത് അലക്സാണ്ടർ നയൻതാരയെ കുറിച്ച് പങ്കുവെച്ച ആദ്യകാല ഓർമ്മകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കോളേജ് കാലഘട്ടത്തിലെ നയൻതാരയെ കുറിച്ചും അവരെ ആദ്യമായി കണ്ടതിനെ കുറിച്ചുമുള്ള ഓർമ്മകൾ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് അലക്സാണ്ടർ പങ്കുവെച്ചത്.

ALSO READ: കാണാൻ സുന്ദരിയല്ലാത്ത നിമിഷ സജയനെ എങ്ങനെ അഭിനയിപ്പിച്ചു? അവതാരകന്റെ വയറു നിറച്ച് കാർത്തിക് സുബ്ബരാജിന്റെ കിടിലൻ മറുപടി

പ്രശാന്ത് അലക്‌സാണ്ടർ പറഞ്ഞത്

കൊറേ അധികം പേർക്ക് അവരുടെ സ്കിൽ കാണിക്കാനുള്ള ഒരു വേദി ആയിരുന്നു വാൽകണ്ണാടി. പാടാൻ അറിയുന്നവർക്കും ഡാൻസ് ചെയേണ്ടവർക്കും മിമിക്രി കാണിക്കുന്നവർക്കുമെല്ലാം അവസരം ആ പരിപാടിയിൽ ഉണ്ടായിരുന്നു. അവസരം ചോദിക്കുന്ന എല്ലാവർക്കും വാൽകണ്ണാടിയിൽ അവസരം കൊടുക്കുമായിരുന്നു.

അങ്ങനെ ഒരു ദിവസം കൂട്ടുകാരോടൊപ്പം പരിപാടി അവതരിപ്പിക്കാൻ വന്ന ആളായിരുന്നു ഡയാന കുര്യൻ. കോളേജിൽ എന്റെ ഭാര്യയുടെ ജൂനിയർ ആയിരുന്നു ഡയാന. ക്രിസ്മസിന് തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ഒരു ഗ്രൂപ്പ്‌ വാൽകണ്ണാടിയിലേക്ക് പാടാൻ വേണ്ടി വന്നു. അങ്ങനെയാണ് ഡയാന അവിടെ എത്തുന്നത്.

ALSO READ: ‘ഞങ്ങടെ പിള്ളേരെ തൊടുന്നോടാ’, ആരാധകരെ മർദിച്ച ബ്രസീലിയൻ പൊലീസിനെ തടയാൻ മെസിയും സംഘവും ഗ്യാലറിയിൽ; വൈറലായി വീഡിയോ

അതേ സമയം തന്നെ പാരലലായി കൈരളി ചാനലിലും ചമയം എന്ന പേരിൽ പുള്ളിക്കാരി ഒരു പരിപാടി ചെയുന്നുണ്ടായിരുന്നു. ഇതിൽ ഏതാണ് ആദ്യം ടി.വിയിൽ വന്ന പരിപാടിയെന്ന് എനിക്കറിയില്ല. പാടാൻ വന്ന ഡയാന ഒരുപാട് ഉയരത്തിൽ എത്തിയത് കൊണ്ടല്ലേ അവരെ ആദ്യമായി ടെലിവിഷനിൽ കൊണ്ട് വന്നതെന്ന് നമ്മൾ അവകാശപ്പെടുന്നത്, അല്ലെങ്കിൽ മിണ്ടില്ലല്ലോ(ചിരി).

അങ്ങനെ ഒത്തിരി പേര് അവിടെ വന്നിട്ടുണ്ട്. ഞാനും ജ്യോതിർമയിയും കൂടെയാണ് ആ പരിപാടിയുടെ ആങ്കറിങ് തുടങ്ങുന്നത്. ജ്യോതി പിന്നെ മീശ മാധവൻ വന്ന് തിരക്കായി അങ്ങനെ പോയി. അങ്ങനെ ഒരുപാട് ആളുകൾ ആ പരിപാടിയുടെ ഭാഗമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News