ശക്തമായ പൊളിറ്റിക്‌സുള്ള നടനാണ് വിനായകൻ, ആവശ്യമുള്ള കാര്യത്തില്‍ ഇടപെടും: പ്രശാന്ത് മുരളി

ശക്തമായ പൊളിറ്റിക്‌സുള്ള നടനാണ് വിനായകനെന്ന് നടൻ പ്രശാന്ത് മുരളി. ആവശ്യമുള്ള കാര്യത്തില്‍ അദ്ദേഹം ഇടപെടുമെന്നും, എന്തിനും നല്ല പിന്തുണ നല്‍ക്കുന്ന ഒരാളാണെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് മുരളി പറഞ്ഞു. വിനായകന്റെ ജയിലറിലെ വേഷം സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു നടന്റെ പരാമർശം.

ALSO READ: ജവാൻ ബഹിഷ്കരിക്കണം, ഇത് സനാതന ധർമ്മത്തെ അപമാനിച്ച ഉദയനിധിയുടെ സിനിമ: ആഹ്വാനവുമായി തീവ്രഹിന്ദുത്വവാദികള്‍

പ്രശാന്ത് മുരളി പറഞ്ഞത്

രഘുവരന്‍ കഴിഞ്ഞിട്ടേ എനിക്ക് ഒരു വില്ലനുണ്ടായിരുനുള്ളു. പക്ഷേ ജയിലര്‍ കണ്ടതിന് ശേഷം മാറി. വിനായകന്‍ച്ചേട്ടന്‍ ഒരു രക്ഷയുമില്ല. സിനിമക്കുള്ളില്‍ നില്‍ക്കുന്നവര്‍ ചിന്തിക്കുമ്പോള്‍ ഇതിഹാസമായ രജനികാന്തിനെതിരെയാണ് അദ്ദേഹം അഭിനയിക്കുന്നത്. എന്നിട്ടും ഒരു സെക്കന്റ്പോലും ചിണുങ്ങീട്ടില്ല.

ALSO READ: ‘ഹാപ്പി ബര്‍ത്തഡേ ഇച്ചാക്കാ’; ആശംസകളുമായി മോഹന്‍ലാല്‍

പൈസയൊക്കെ കിട്ടാറുണ്ടോ എന്ന് ഒരു ദിവസം വിനായകൻ ചേട്ടൻ എന്നോട് ചോദിച്ചു. കിട്ടാറുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇല്ലെങ്കില്‍ ചോദിക്കണമെന്നും പറഞ്ഞു. ചോദിക്കാം എന്ന് പറഞ്ഞപ്പോള്‍ മര്യാദക്ക് അപേക്ഷിക്കുകയെല്ലാം ചെയ്യണമെന്നും അല്ലെങ്കില്‍ സിനിമയില്‍ നിന്ന് തൂക്കി എടുത്തുകളയുമെന്നും അദ്ദേഹം തമാശയായി പറഞ്ഞു. ശക്തമായ പോളിറ്റിക്സുള്ള മനുഷ്യനാണ്. മാത്രമല്ല നല്ല പിന്തുണ നല്‍ക്കുന്ന ഒരാളാണ്. ആവശ്യമുള്ള കാര്യത്തില്‍ ഇടപെടും. നമ്മള്‍ കുഴപ്പമില്ല പോട്ടേന്ന് വിചാരിക്കുന്ന കാര്യങ്ങളിലും വിനായകന്‍ ഉറച്ച് നില്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News