‘ഇത്രയും വലിയ കള്ളനെ വേറെ കണ്ടിട്ടില്ല, എനിക്ക് ഇത്രേം വാല്യു മതി നീ തരാൻ നിക്കണ്ട’, നിഷാദ് കോയക്കെതിരെ ഗുരുതര ആരോപണവുമായി പ്രവീൺ

തിരക്കഥാകൃത്തും എഴുത്തുകാരനുമായ നിഷാദ് കോയക്കെതിരെ രൂക്ഷ വിമർശനവുമായി കമ്മട്ടിപ്പാടം, അഞ്ചക്കള്ളകൊക്കാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ പ്രവീണ്‍ രംഗത്ത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് തന്‍റെ ജീവിതത്തില്‍ ഇത്രയും മാനിപ്പുലേറ്റീവും കള്ളനുമായിട്ടുമുള്ള വ്യക്തിയെ കണ്ടിട്ടില്ലെന്ന് പ്രവീണ്‍ പറഞ്ഞത്.

പ്രവീണിന്‍റെ കുറിപ്പ്

ALSO READ: ആവശ്യം അഴിമതി കണ്ടെത്തണം എന്നത് മാത്രം; മുഖ്യമന്ത്രിയെ ഉന്നം വയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ല: കോടതി വിധിയിൽ മലക്കം മറിഞ്ഞ് കുഴൽനാടൻ

അടുത്ത ദിവസം ഷൂട്ട്‌ തുടങ്ങുന്ന ഒരു സിനിമയുണ്ട് അതിന്റെ അനുഭവം പങ്ക് വാക്കുന്നു ഇപ്പോ ആൾക്കാരുടെ സിംപതി പിടിച്ച് വൈറൽ ആയ ഒരു വ്യക്തിയാണ് മെയിൻ കഥാപാത്രം പേര് നിഷാദ് കോയ , പിന്നെ “എന്റെ വാല്യൂ” എന്താന്ന് ചോയിച്ച പുതിയ ഒരു നിർമാതവും എന്തോ റഫീഖ് എന്ന് എങ്ങാണ്ടും ആണ് പേര് , 2 പേരും കൂടെ കളിക്കുന്നത് ഒരു പ്രൊഡക്ഷൻ കൺട്രോളർ നേം വച്ചോണ്ട്,

സംഭവം ഞാൻ വെറും പൊട്ടൻ ആണ്, അത്രേം വിവരം ഒന്നുല… അത് സമ്മതിക്കുന്നു, അതോണ്ട് ഞാൻ ഇത്രേം എങ്കിലും ചെയ്തില്ലേൽ എങ്ങനാ ശരി അവ… കാരണം എന്നെ നിങ്ങൾ ആണ് വിളിച്ചത് അല്ലാണ്ട് ഞാൻ വലിഞ്ഞു കേറി വന്നതല്ല,പിന്നെ ഇട്ടു വലുപ്പിച്ച് വലുപ്പിച്ചു അവസാനം മേൽ പറഞ്ഞ മെയിൻ കഥാപാത്രത്തിനോട് കെഞ്ചി വരെ പറഞ്ഞു ചേട്ടാ അറ്റ്ലീസ്റ്റ് വാടക അടക്കാൻ ഉള്ള പൈസ എങ്കിലും തരാൻ… (വിളിച്ചതിന്റെ പിറ്റേന്ന് മുതൽ ഇപ്പോ തരും, അത് എല്ലാം സെറ്റ് ആണ്, ഇന്ന് വൈകിട്ട്…,നാളെ ഉച്ചക്ക്…..,എന്ന നാടകം )അതിന്റെ ഇടയിൽ യാതൊരു ബന്ധുമില്ലാത്ത ആളുടെ പേരും പറഞ്ഞു എന്നെ പുറത്താക്കുന്നു, അടുത്ത ദിവസം പിന്നേം വിളിക്കുന്നു..വെറും മണ്ടനായ ഞാൻ പിന്നേം കേറി തല വച്ച് കൊടുക്കുന്നു… അതൊക്കെ കഴിഞ്ഞു ഇന്നലെ ഞാൻ പിന്നേം പുറത്താക്ക പെടുന്നു.

ALSO READ: ‘ഞാൻ പോലുമറിയാതെ എൻ്റെ വീട് വീതം വച്ചുനൽകിയും, ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചും വാർത്തകൾ സൃഷ്ടിച്ചവർക്ക് നന്ദി: കുറിപ്പുമായി മനോജ് കെ ജയൻ

Mr writter താങ്കൾ ലാസ്റ്റ് ഇന്‍റര്‍വ്യൂ ൽ കിടന്ന് പറഞ്ഞ ഒരു കാര്യമല്ലേ കഷ്ടപ്പാടിന്‍റേം യാതനയുടെയും ഓക്കേ വച്ച് കാച്ചിയ മറ്റേ ഡയലോഗ്. അത് ഓക്കേ ഒന്ന് കണ്ണാടി നോക്കി പറയട്ടോ, ഇതു താൻ തന്നെ 2 തവണ എനിക്ക് ഉറപ്പ് തന്നിട്ട് അത് പാലിക്കാതെ എന്നെ ഊക്കിയത് കൊണ്ട് മാത്രം ആണുട്ടോ,വേറെ ഒന്നും കൊണ്ടും അല്ല”താങ്കൾ ഒരു മണിക്കൂർ കഴിഞ്ഞ് വിളിക്കുന്നതും കാത്തു ഞാൻ ഇവിടെ നികുന്നുണ്ട് വരുമ്പോൾ ഒരു മിസ്സ്കാൾ എങ്കിലും വിടണം .

പിന്നെ ഇതുവരെ ഉള്ള ജീവിതത്തിൽ വച്ച് ഇത്രേം മാനിപ്പുലേറ്റീവും, കള്ളനും ആയിട്ടുള്ള വ്യക്തി ഞാൻ കണ്ടിട്ടില്ല, അതിന് അവസരം ഉണ്ടാക്കി തന്നതിൽ ഒരു സന്തോഷം ഓക്കേ ഉണ്ട് . പിന്നെ എന്‍റെ വാല്യു ചോയിച്ച ചെട്ട(റ്റ)യോട് ആദ്യ പടം = കമ്മട്ടിപ്പാടം,മരുഭൂമിയിലെ ആന, ദിവൻജിമൂല, തമ്പുരാൻ എഴുന്നള്ളി, ഇന്‍സൈഡ് മൈ ഹെഡ്, പോച്ചര്‍, അഞ്ചക്കള്ളകൊക്കാൻ തത്കാലം എനിക്ക് ഇത്രേം വാല്യു മതി നീ തരാൻ നിക്കണ്ട. അപ്പൊ എല്ലാ വിധ ആശംസകളും പ്രാർത്ഥനയും ഉണ്ടാവും നല്ലയൊരു സിനിമ ആവട്ടെ . പിന്നെ ഇ സിനിമയിൽ ഭാഗമാവാൻ പോകുന്ന വാല്യൂ ഇല്ലാത്ത ബാക്കി ആക്ടേഴ്സ്/ആക്ട്രസസ് അവസാനം കിട്ടും എന്ന് വിചാരിച്ചു ആത്മാർഥയുടെ നിറകുടം ആവണ്ട അനുഭവിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News