നസ്‍ലിനെ കുറിച്ച് അന്നേ ഞാൻ മുരളി ഗോപിയോട് പറഞ്ഞിരുന്നു, അതിപ്പോൾ സത്യമായി: പൃഥ്വിരാജ്

നടൻ നസ്‍ലിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. നസ്‍ലിൻ എന്ന ചെറുപ്പക്കാരൻ ഭാവിയിൽ ഒരു സ്റ്റാര്‍ ആകുമെന്ന് തൻ പറഞ്ഞത് സത്യമായി എന്നും പുതിയ അഭിനേതാക്കൾ മലയാളത്തിൽ ഉണ്ടാകുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു. ‘ഗുരുവായൂരമ്പലനടയിൽ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിലാണ് നസ്‍ലിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്.

‘‘ഒരു പുതിയ ടാലന്റെഡ് ആയിട്ടുള്ള അഭിേനതാവിനെ കാണുമ്പോൾ എനിക്ക് വലിയ സന്തോഷമാണ്. നമുക്ക് ഒരാളും കൂടെ ആകുകയല്ലേ ഇൻഡസ്ട്രിയിൽ. ഇവരൊക്കെ ഭാവിയിൽ മലയാളത്തിലെ പ്രധാന താരങ്ങളായി വരട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു.

Also read:വീടിന്റെ മേല്‍ക്കൂരയിൽ സഞ്ജുവിന്റെ ഭീമന്‍ പെയിന്റിംഗ്; ‘എട മോനെ സുജിത്തേ’, കമന്റിട്ട് ഞെട്ടിച്ച് സഞ്ജു സാംസൺ

മലയാള സിനിമയിൽ ഇതിഹാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ട് എന്നെ ഇപ്പോഴും യുവതലമുറയിൽപ്പെടുന്ന ഒരാളായാണ് കാണുന്നത് എന്നാണ് എനിക്കു തോന്നുന്നത്. ആ ഞാൻ തന്നെ എത്രയോ ആളുകളെ കണ്ടിരിക്കുന്നനു. ഇപ്പോൾ ടൊവിനോയാണെങ്കിലും, അങ്ങനെ ഒരുപാട് പേരുണ്ടല്ലോ. ഇപ്പോൾ ഇതാ നസ്‌ലിൻ.

എനിക്കിപ്പോഴും ഓർമയുണ്ട്. ‘കുരുതി’യെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ മുരളി (മുരളി ഗോപി) ജോയിന്‍ ചെയ്യുന്നതിനു മുമ്പ് മുരളിയുമായി ഞാനൊരു ദിവസം സംസാരിച്ചൊരു കാര്യമുണ്ട്. നസ്‍ലിൻ എന്നൊരു പയ്യനുണ്ട്, അവൻ മിടുക്കനാണ്. ഭാവിയിൽ വലിയ സ്റ്റാർ ആകുമെന്ന് തോന്നുവെന്നു പറഞ്ഞു. ഇപ്പോൾ നസ്‍ലിൻ നല്ല പോപ്പുലറായ യങ് സ്റ്റാർ ആയി മാറിയില്ലേ.’’–പൃഥ്വിരാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News