‘ഹാപ്പി ബർത്ഡേ ഡിയർ രാജു’; പൃഥ്വിരാജിന് ആശംസകൾ നേർന്ന് സിനിമാലോകം

prthiviraj

നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളിലെല്ലാം ജനശ്രദ്ധ നേടിയ പൃഥ്വിരാജിന്റെ ജന്മദിനമാണ് ഇന്ന്. താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് താരത്തിന് സോഷ്യൽമീഡിയയിൽ ആശംസയുമായി എത്തിയിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള സൂപ്പർതാരങ്ങൾ താരത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.

‘ഹാപ്പി ബർത്ഡേ ഡിയർ രാജു’ എന്നാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ അറിയിച്ച് കുറിച്ചത്. അതേസമയം താരത്തിന്റെ ജന്മദിനത്തിൽ എമ്പുരാനിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചായിരുന്നു മോഹൻലാൽ ജന്മദിനാശംസകൾ നേർന്നത്. ‘ദൈവം ഉപേക്ഷിച്ച് ചെകുത്താന്‍ വളര്‍ത്തിയ സയീദ് മസൂദിന് പിറന്നാള്‍ ആശംസകള്‍’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.ഈ പോസ്റ്റർ വളരെപ്പെട്ടന്ന് തന്നെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

ALSO READ: അമൽ നീരദിനൊപ്പം ഹാട്രിക്ക്, സ്ക്രീനിലെ ക്രൗര്യം നിറഞ്ഞ ചിരിയിൽ ആഹ്ലാദം നിറച്ച് നിസ്താർ

ആശംസകൾ അറിയിച്ച് ഭാര്യ സുപ്രിയ മേനോൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റും വൈറലാണ്.
‘ജന്മദിനാശംസകൾ പി. ഒരുമിച്ച് ധാരാളം കേക്ക് കഴിച്ച, സന്തോഷകരമായ ഓർമ്മകൾ ഉണ്ടായ നിരവധി ജന്മദിനങ്ങൾ ഉണ്ട്. ഞങ്ങളുടെ ജീവിതത്തിലെ യഥാർത്ഥ ഗോട്ട് നീയാണ്. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു’ എന്നാണ് പൃഥ്വിരാജിന്റെ ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സുപ്രിയയുടെ ആശംസാ പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News