പൃഥ്വിരാജിന്റെ ഗ്യാരേജിലേക്ക് ഒരു പുതിയ അതിഥി കൂടി; പോർഷെ 911 ജി.ടി.3 ടൂറിങ്ങ് മാനുവല്‍ മോഡൽ സ്വന്തമാക്കി താരം

മലയാള സിനിമയിൽ ഒട്ടുമിക്ക പേരും വാഹനപ്രേമികളാണ്. പുതിയ വാഹനങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞാൽ അവരത് ആരാധകരുമായി പങ്കുവയ്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ ഗ്യാരേജിലേക്ക് പുതിയ ഒരതിഥി കൂടി എത്തിയിരിക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ജര്‍മന്‍ ആഡംബര സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാര്‍ മോഡലായ 911 ജി.ടി.3 ടൂറിങ്ങാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലെത്തിയ പുതിയ വാഹനം. മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലാണ്പൃഥ്വിരാജ് സ്വന്തമാക്കിയത്. മലയാള സിനിമതാരങ്ങളിലെ ആദ്യ ലംബോര്‍ഗിനി ഉടമ കൂടിയാണ് പൃഥ്വിരാജ്. ഉറുസ്, ബി.എം.ഡബ്ല്യു സെവന്‍ സീരീസ്, മെഴ്‌സിഡീസ് ബെന്‍സ് ജി-വാഗണ്‍, മിനി കൂപ്പര്‍ തുടങ്ങിയ വാഹങ്ങളും അദ്ദേഹത്തിന്റെ പക്കലുണ്ട്.

ALSO READ: ഭര്‍ത്താവ് കറുത്തുപോയി; തീകൊളുത്തി കൊന്ന്‌ ഭാര്യ! യുവതിക്ക് ജീവപര്യന്തം

ഏകദേശം 3.20 കോടി രൂപയാണ് ഇന്ത്യയില്‍ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഉടമകളുടെ താല്പര്യത്തിനനുസരിച്ച് ഇതിൽ മാറ്റം വരുത്താനാകും. എന്നാൽ പൃഥ്വിരാജ് സ്വന്തമാക്കിയ വാഹനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.

ALSO READ: മൊബൈല്‍ ഉപഭോക്താക്കള്‍ അറിയാന്‍; വരുന്നു തിരിച്ചറിയല്‍ കാര്‍ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News