‘സംവിധായകൻ എന്ന നിലയിൽ ബ്ലെസിയോട് എനിക്ക് അസൂയ’: പൃഥ്വിരാജ് സുകുമാരൻ

ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് ബ്ലെസിയോട് അളവില്ലാത്ത അസൂയയുണ്ടെന്ന് നടൻ പൃഥ്വിരാജ്. കൊച്ചിയിൽ നടന്ന ആടുജീവിതം സിനിമയുടെ പ്രസ് മീറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സിനിമയ്ക്ക് വേണ്ടി 18 വർഷമാണ് ബ്ലെസി മാറ്റിവെച്ചത്. എന്നാൽ അതൊരിക്കലും തന്നെക്കൊണ്ട് സാധിക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഇത്തരമൊരു വിഷൻ പുൾ ഓഫ് ചെയ്യുക എന്നത് എളുപ്പമായിരുന്നില്ല. 2008-2009 കാലഘട്ടത്തിൽ ബ്ലെസി ഈ സിനിമ ഏറ്റെടുക്കുമ്പോൾ അന്ന് മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായിരുന്നു.

ALSO READ: “ആടുജീവിതം തന്നെ സ്വാധീനിച്ചത് ഒരു മനുഷ്യനെന്ന നിലയിൽ; ഇതൊരു ജീവിതാനുഭവം”: പ്രിത്വിരാജ് സുകുമാരൻ

അന്ന് മമ്മൂട്ടി, മോഹൻലാൽ മുതൽ ഏത് നടീനടൻമാരോടും ബ്ലസിയുടെ സിനിമ ചെയ്യണമെന്ന് പറഞ്ഞാൽ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് അദ്ദേഹത്തിന്റെ സിനിമയ്ക്കായി സമയം കണ്ടെത്തുമെന്നും പൃഥ്വിരാജ് പറഞ്ഞു . അവിടെ നിന്നാണ് അദ്ദേഹം പതിനെട്ട് വർഷം ഒരു സിനിമയ്ക്കായി മാറ്റി വെച്ചത്. ഇതിനപ്പുറം അർപ്പണ ബോധം ഒരു സംവിധായകന് തന്റെ സിനിമയോട് കാണിക്കാൻ കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ബ്രാഹ്മണിക്കൽ ബോധമാണ് ജയമോഹന്റെ വാദത്തിന്റെ പിൻബലമാവുന്നത്, ആപത്ഘട്ടത്തിൽ സ്വന്തം സുഹൃത്തിനെ രക്ഷിക്കുന്ന മാനുഷികതയെ ഇയാൾ കാണുന്നില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News