ജൂഹി ചൗളയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ആർ.മാധവൻ

തനിക്ക് തെൻ ഇന്ത്യൻ നടി ജൂഹി ചൗളയെ വിവാഹം കഴിക്കാൻ ഏറെ ആഗ്രഹമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി നടൻ ആർ.മാധവൻ. ഒരു ഓൺലൈൻ സീരിസിന്റെ പ്രമോഷനിടെയാണ് താരത്തിന്റെ ഈ വെളിപ്പെടുത്തൽ. 1988 ൽ പുറത്തിറങ്ങിയ ‘ഖയാമത്ത് സെ ഖയാമത്ത് തക്ക്’ എന്ന സിനിമ കണ്ടതിന് ശേഷമാണ് തന്റെ മനസ്സിൽ അത്തരമൊരു ആഗ്രഹം ഉണ്ടായതെന്നും മാധവൻ പറഞ്ഞു.

Also read:മമ്മൂക്കക്ക് വേണ്ടി ഒരിക്കലും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടില്ല, പക്ഷേ ആ കാര്യത്തിൽ ടെൻഷൻ തോന്നിയിരുന്നു; ജിയോ ബേബി

‘എനിക്കൊരു കുറ്റസമ്മതം നടത്താനുണ്ട്. ഖയാമത്ത് സെ ഖയാമത്ത് തക്ക് എന്ന് സിനിമ കണ്ട് ശേഷം ഞാൻ എന്റെ അമ്മയോട് പറഞ്ഞു, എനിക്ക് ജൂഹി ചൗളയെ വിവാഹം കഴിക്കണമെന്ന്. ജൂഹി ചൗളയെ വിവാഹം കഴിക്കുക എന്ന ഒരു ലക്ഷ്യം മാത്രമാണ് എനിക്ക് ഉണ്ടായിരുന്നത്’. മാധവന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ അഭിമുഖത്തിലാണ് മാധവൻ ഇക്കാര്യം വ്യക്തമാക്കിയത്.

Also read:അത്രമേൽ പ്രിയപ്പെട്ടവൾ, പെട്ടെന്ന് നിങ്ങള്‍ക്ക് സുഖമാകുമെന്ന് പ്രതീക്ഷിക്കുന്നു; ഉമ്മയെ ചേർത്ത് പിടിച്ച് ഷമി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News