സല്‍മാനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല; നടന്‍ രാഹുല്‍ റോയിയുടെ സഹോദരി

സല്‍മാന്‍ ഖാന്‍ ഇന്ത്യന്‍ യുവത്വത്തിന്റെ ഇഷ്ട താരമാണ്. ഒട്ടനവധി കഥാപാത്രങ്ങള്‍ കൊണ്ട് തന്റേതായ സ്ഥാനം ഹോളിവുഡില്‍ സല്‍മാന്‍ നേടിയെടുത്തു. നടന്‍ എന്നതിലുപരി അദ്ദേഹം സാമൂഹ്യ സേവനങ്ങളും ചെയ്യാറുണ്ട്. അത്തരത്തില്‍ സല്‍മാന്‍ ചെയ്‌തൊരു സത്പ്രവര്‍ത്തിയാണ് ഇപ്പോള്‍ വാര്‍ത്തയായി പുറത്തു വന്നത്. ആഷിഖി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് രാഹുല്‍ റോയി. രാഹുലിന് 2020ല്‍ മസ്തിഷ്‌ക ആഘാതം സംഭവിച്ചിരുന്നു. ഏകദേശം ഒന്നര മാസത്തോളം ആണ് രാഹുല്‍ ആശുപത്രിയില്‍ കഴിഞ്ഞത്. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അന്ന് ആശുപത്രി ചെലവ് വഹിച്ചത് സല്‍മാന്‍ ആയിരുന്നുവെന്ന് രാഹുലിന്റെ സഹോദരി പ്രിയങ്ക റോയി പറഞ്ഞ വാര്‍ത്തയാണ് പുറത്തു വന്നത്.

Also Read: സേതുമാധവന്‍ കൊന്നില്ലായിരുന്നെങ്കില്‍ കീരിക്കാടനെ ഇങ്ങേരു തീര്‍ത്തേനെ’ കലിപ്പന്‍ ലുക്കില്‍ നിന്നായാളിനെ കണ്ടെത്തി സോഷ്യല്‍ മീഡിയ

‘മുംബൈയിലെ ആശുപത്രിയില്‍ ഒന്നര മാസത്തോളം ഐസിയുവില്‍ ആയിരുന്നു രാഹുല്‍. ഈ വേളയില്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അന്ന് സല്‍മാന്‍ ഖാന്‍ വിളിച്ച് സുഖവിവരങ്ങള്‍ ആന്വേഷിക്കുകയും എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. ആശുപത്രി ബില്‍ ഉള്‍പ്പടെ അടച്ചത് അദ്ദേഹം ആയിരുന്നു. പക്ഷേ സല്‍മാന്‍ ഇതൊന്നും പുറത്ത് പറഞ്ഞിട്ടില്ല. അതൊരുപക്ഷേ അദ്ദേഹത്തിന്റെ മനസിന്റെ വലുപ്പമായിരിക്കാം. സല്‍മാനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. മനുഷ്യത്വം എന്നു വിളിക്കുന്നത് അതിനെയാണ്’, പ്രിയങ്ക പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News