ജോലി ചെയ്തിരുന്ന ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം: ജീവനക്കാരെ ഞെട്ടിച്ച് സ്റ്റൈൽ മന്നൻ

ബാംഗ്ലൂരിൽ മുൻപ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി സ്റ്റൈൽ മന്നൻ രജനീകാന്ത്‌. ചൊവ്വാഴ്ച രാവിലെയായിരുന്നു ജയനഗറിലെ ബി എം ടി സി ഡിപ്പോയിൽ ജീവനക്കാരെ അമ്പരപ്പിച്ച ആ സന്ദർശനം. 10 മിനിറ്റോളം ഡിപ്പോയിൽ ചെലവഴിച്ച അദ്ദേഹം ജീവനക്കാരോട് വിശേഷങ്ങൾ തിരക്കിയും ഒന്നിച്ചു ഫോട്ടോ എടുത്തുമാണ് മടങ്ങിയത്. ഡിപ്പോ ജീവനക്കാർ ആദ്യമൊന്നമ്പരന്നെങ്കിലും പിന്നീട് സൂപ്പർസ്റ്റാറിനെ ആരവമുമായി സ്വീകരിച്ചു.

ALSO READ: അസമിൽ വീണ്ടും പ്രളയ സമാന സാഹചര്യം, 3059 ഹെക്ടറിലധികം കൃഷി ഭൂമി വെള്ളത്തിനടിയിൽ

രജനികാന്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് യാതൊരു സൂചനകളും ലഭിച്ചിരുന്നില്ലെന്ന് ബി എം ടി സി അധികൃതർ പറഞ്ഞു. ബാംഗ്ലൂരിൽ സ്വകാര്യ സന്ദർശനത്തിനെത്തിയതായിരുന്നു രജനീകാന്ത്. ഒരു സുഹൃത്തിനൊപ്പണമാണ് അദ്ദേഹം ഡിപ്പോയിൽ സന്ദർശനം നടത്തിയതെന്ന് ബി എം ടി സി ജീവനക്കാർ പറഞ്ഞു. ഡിപ്പോ സന്ദർശിച്ചശേഷം ഗാന്ധിബസാറിലെ രാഘവേന്ദ്രസ്വാമി മഠത്തിലെത്തി പ്രത്യേക വഴിപാടുകളും രജനീകാന്ത്‌ നടത്തി.

ALSO READ: മണിപ്പൂരിൽ പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ആയുധങ്ങൾ കണ്ടെടുത്തു

രജനീകാന്ത് സിനിമാ ജീവിതത്തിന് മുൻപ് ബി എം ടി സിലെ കണ്ടക്ടറായിരുന്നു . ജയനഗർ ഡിപ്പോയിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് ജോലിയുപേക്ഷിച്ച് സിനിമാ മോഹവുമായി ചെന്നൈയിലേക്ക് വണ്ടികയറുകയായിരുന്നു. സിനിമയിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും ഒപ്പം ജോലിചെയ്തിരുന്നവരുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ അദ്ദേഹം മറന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News